മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷ തള്ളാനാണ് സാധ്യത.