UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനെ ‘അമ്മ’യും പുറത്താക്കി

നേരത്തെ ആക്രമിക്കപ്പെട്ട നടിക്കും ആരോപണവിധേയനായ ദിലീപിനും ഒരുപോലെ പിന്തുണ എന്നായിരുന്നു അമ്മയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. അമ്മ ട്രഷറര്‍ ആയിരുന്നു ദിലീപ്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ദിലീപിനെ കുറച്ചുമുമ്പ് പുറത്താക്കിയിരുന്നു. നേരത്തെ ആക്രമിക്കപ്പെട്ട നടിക്കും ആരോപണവിധേയനായ ദിലീപിനും ഒരുപോലെ പിന്തുണ എന്നായിരുന്നു അമ്മയുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ ഈ നിലപാട് മാറ്റിയ അമ്മ ഇരയാക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കി ദിലീപിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ്.

പൃഥ്വിരാജും ആസിഫ് അലിയും അടക്കമുള്ള നടന്മാര്‍ തങ്ങള്‍ ദിലീപിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചത്. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദീലീപിനെ ശക്തമായി പിന്തുണച്ച് സംസാരിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെബി ഗണേഷ്്കുമാര്‍ അടക്കം ദിലീപിനെ തള്ളിപ്പറയുകയും പൊലീസിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എറണാകുളം പനമ്പിള്ളി നഗറിലുള്ള നടന്‍ മമ്മൂട്ടിയുടെ വീടിന് മുന്നിലാണ് യോഗം നടന്നത്. യോഗത്തിന് ശേഷം പുറത്തിറങ്ങിയ അമ്മ നേതാക്കള്‍ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു.

അമ്മ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയാണ് തീരുമാനം അറിയിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു. ജനറൽ ബോഡി യോഗത്തിൽ ചില അംഗങ്ങളുടെ നിലപാട് ജനങ്ങൾക്കു വിഷമമുണ്ടാക്കിയെങ്കിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു. ഓരോരുത്തരെയും തിരിച്ചറിയാനും മറ്റും സംഘടനയെന്ന നിലയിൽ ബുദ്ധിമുട്ടാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കും’ – മമ്മൂട്ടി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍