UPDATES

Explainer: അമേരിക്കൻ നിർമിത ഇസ്രായേലി ആയുധങ്ങൾ പലസ്തീൻ ജനതയ്ക്കു മേൽ വീണ്ടും പ്രയോഗിക്കപ്പെടുമ്പോൾ

ട്രെന്‍ഡിങ്ങ്

ഗാസയിൽ പ്രവർത്തിക്കുന്ന തുർക്കിയുടെ ദേശീയ വാർത്താ ഏജൻസി ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ട സംഭവം ലോകത്തിലെ ജനാധിപത്യ വാദികളെയാകെ ഞെട്ടിച്ചിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നിൽ വീണ്ടും ബോംബാക്രമണങ്ങൾ നടത്താൻ ഇസ്രായേൽ തീരുമാനമെടുത്ത്. ഇത്തവണയും കുട്ടികളും സ്ത്രീകളുമാണ് ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തിന്റെ ഇരകളായത്. അമേരിക്കൻ നിർമിത ഇസ്രായേലി ആയുധങ്ങളേറ്റ് രണ്ട് പലസ്തീൻ ഗർഭിണികളും മരണമടഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും നടത്തി വരാറുള്ള പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ഇസ്രായേലി സൈന്യം വെടിയുതിർക്കുകയായിരുന്നു. നാല് പലസ്തീൻകാർ സംഭവസ്ഥലത്തു വെച്ച് മരണമടഞ്ഞു. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത് 20ലധികം പലസ്കീൻകാരും നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടുവെന്നാണ്.

എന്താണ് പലസ്തീനിലെ പുതിയ സംഭവ വികാസങ്ങൾ

വെള്ളിയാഴ്ച മുതൽ തന്നെ അതിർത്തികൾ പുകഞ്ഞു തുടങ്ങിയിരുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഒളിപ്പോരാളി രണ്ട് ഇസ്രായേലുകാരെ വെടിവെച്ച് പരിക്കേൽപ്പിച്ചതോടെയാണ് സംഘർഷങ്ങൾ മൂർച്ഛിക്കുന്നത്. വെടിവെപ്പിന് പിന്നിൽ പലസ്തീൻ ജിഹാദിസ്റ്റ് ഗ്രൂപ്പുകളാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇസ്രായേൽ പട്ടാളം രണ്ട് ഹമാസ് വക്താക്കളെ വെടിവെച്ച് വീഴ്ത്തിയെന്നാണ് റിപ്പോർട്ടുകൾ. ഗാസ മുനമ്പിൽ ഇന്നലെ പലസ്തീൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗർഭിണികളും രണ്ട് കൈകുഞ്ഞുങ്ങളും ഉൾപ്പടെ 24 പലസ്തീൻകാരും നാല് ഇസ്രായേൽ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസ് താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും ഗാസ മുനമ്പിൽ കണ്ണീർ നിലയ്ക്കുന്നില്ല.

എന്താണ് ഇപ്പോഴത്തെ ഇസ്രായേൽ ആക്രമണത്തിനു കാരണം?

പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പരസ്യപ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളൽ വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. 2014 ൽ നടന്ന യുദ്ധത്തിനുശേഷം നടക്കുന്ന ഏറ്റവും ഭീതിദമായ സംഘർഷം എന്നാണ് ടൈം മാഗസിൻ ഇന്നലെ നടന്ന വ്യോമാക്രമണത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഹമാസ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയുള്ള ഇസ്രായേൽ പ്രചാരങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാൻ ഇടയില്ലെന്നാണ് സൂചന. ജിഹാദിനെതിരെയുള്ള തങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് ഹമാസ് വെടിനിർത്തലിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. വ്യോമാക്രമണ പരമ്പരകളിലൂടെ തങ്ങൾ തീവ്രവാദ പ്രവർത്തകരുടെ കെട്ടിടങ്ങൾ നശിപ്പിച്ചുവെന്നും 350 ഓളം തീവ്രവാദികളെ വധിച്ചുവെന്നാണുമാണ് ഇസ്രായേൽ വാദിക്കുന്നത്. ഗതാഗത സംവിധാങ്ങളും വാർത്തവിനിമയ സംവിധാനങ്ങളും പുനരാരംഭിക്കാനും വിഭ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നുപ്രവർത്തിക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടതായാണ് സൂചന. കളിയുടെ വിധം മാറി എന്ന് മനസിലായതോടെ ജിഹാദി ഗ്രൂപ്പുകൾ പിന്മാറിയെന്ന മട്ടിലാണ് ഇസ്രായേൽ പ്രചാരണം നടത്തുന്നത്.

എന്താണ് ഇസ്രായേൽ ആക്രമണത്തിന്റെ സ്വഭാവം?

ഗാസയിൽ പ്രവർത്തിക്കുന്ന തുർക്കിയുടെ ദേശീയ വാർത്താ ഏജൻസി ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ട സംഭവം ലോകത്തിലെ ജനാധിപത്യ വാദികളെയാകെ ഞെട്ടിച്ചിരുന്നു. സർവ്വനാശം മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് ഇപ്പോൾ ഇസ്രായേൽ നടത്തുന്നത്. ലോകത്തെമ്പാടുമുള്ള ജനാധിപത്യവാദികൾ ഇസ്രയേലിന്റെ ‘അനിയന്ത്രിതമായ ആക്രമണത്തി’നെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാർത്താ ഏജൻസിയുടെ ആറ് നിലകെട്ടിടത്തിൽ ഹമാസിന്റെ മിലിറ്ററി ഓഫിസ് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ ഇതിനെ പ്രതിരോധിച്ചത്.

കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തുടർച്ചയായ സംഘര്ഷങ്ങളിലേക്ക് നീങ്ങുകയായിരുന്നു. മാർച്ച് മാസം തുടക്കം മുതൽ സംഘർഷങ്ങളിൽ ഗാസാ മുനമ്പിൽ 266 മരണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. ഒരു വർഷം നീണ്ട ആക്രമണ പരമ്പരകളിൽ ഗാസ മുനമ്പിലെ 0.01 ശതമാനത്തിലധികം പൗരന്മാരും പരിക്കുകളോടെയാണ് ജീവിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.

വെസ്റ്റ് ബങ്ക് പിടിച്ചെടുക്കുമെന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനം

ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി ബഞ്ചമിൻ നെതന്യാഹു ജനങ്ങൾക്ക് നല്‍കിയ വാഗ്ദാനമാണ് വെസ്റ്റ് ബങ്ക് പിടിച്ചെടുക്കുമെന്നത്. രാജ്യത്ത് ദേശീയതാവികാരം ശക്തമായതിനാൽ അവരെ കൈയിലെടുക്കാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നതെന്ന് അന്നേ വിമർശനമുണ്ടായിരുന്നു. എന്തായാലും പിന്നീട് ഇതേ ദേശീയതാവാദികളുടെ തീവ്രവലത് പാർട്ടികളെ ആശ്രയിച്ച് സർക്കാർ രൂപീകരിക്കേണ്ടി വന്നു നെതന്യാഹുവിന്. വലതുപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി 120 സീറ്റുകളുള്ള പാർലമെന്റിൽ 65 സീറ്റുകൾ പിടിച്ചടക്കിയാണ് നെതന്യാഹു തന്റെ കസേര ഉറപ്പിച്ചത്.

തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാനുള്ള കടുത്ത നടപടികളിലേക്ക് നെതന്യാഹു നീങ്ങിക്കഴിഞ്ഞതായാണ് പലസ്തീനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം വെസ്റ്റ് ബങ്കിലെ ജൂത അധിവാസ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും ഇസ്രായേൽ ഇതിനെ മറികടക്കാൻ പല വാദങ്ങളും ഉയർത്തിയിരുന്നു. 400,000 ഓളം ജൂതന്മാർ വെസ്റ്റ് ബാങ്കിലും 200,000 ഓളം ജൂതന്മാർ കിഴക്കൻ ജറുസലേമിലും കുടിയേറിയിട്ടുണ്ട്. രണ്ടര മില്യണിലധികം പലസ്തീനിയൻ പൗരന്മാരാണ് വെസ്റ്റ് ബാങ്കിൽ താമസിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചയ്ക്കിടയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ജെറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി കണക്കാക്കുന്ന പലസ്തീൻ യുഎസ്സുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചിരുന്നു.

തങ്ങൾക്ക് ഒരു സ്വാതന്ത്ര്യ രാജ്യം കെട്ടിപ്പടുക്കാൻ വെസ്റ്റ് ബാങ്കിലെ ജൂത കേന്ദ്രങ്ങള്‍ തടസ്സമാണെന്നും അത് നിയമവിരുദ്ധമാണെന്നും പലസ്തീൻ നിരന്തരം ഉന്നയിക്കാറുണ്ടായിരുന്നു. എന്നാൽ ഈ കാര്യം പറഞ്ഞ് പലസ്തീൻ അനാവശ്യ വിവാദങ്ങളുണ്ടാക്കി സമാധാന ചർച്ചയ്ക്കുള്ള സാധ്യതകളെല്ലാം നശിപ്പിക്കുകയാണെന്നായിരുന്നു ഇസ്രയേലിന്റെ ആക്ഷേപം.

Share on

മറ്റുവാർത്തകൾ