UPDATES

മാര്‍ക്കറ്റിംഗ് ഇന്‍ഷ്യേറ്റീവ്‌

കേരളത്തിലും ഇനി ദ്വീപ് ജീവിതം ആസ്വദിക്കാം


തിരക്കുപിടിച്ച ജീവിതം. തൊഴിലിടത്തെ കടുത്ത സമ്മര്‍ദ്ദങ്ങള്‍, മത്സരങ്ങള്‍, നിലനില്‍പ്പിനായുള്ള നെട്ടോട്ടം. ഇങ്ങനെ സ്വാസ്ഥി നഷ്ടമാക്കുന്ന അനവധി, നിരവധി ഇടങ്ങളിലൂടെ പായുന്ന ജീവിതത്തിനിടെ ഇളവാറ്റുന്ന ഇടമാണ് വീട്. പുത്തന്‍ കാലത്തില്‍ വീടിന് ഏറെ രൂപ പരിണാമങ്ങള്‍ സംഭവിച്ചിരിക്കുന്നു- അതിന്റെ കെട്ടിന്, മട്ടിന്, ഉള്ളടക്കത്തിന് ഒക്കെ.  കൂട്ടമായി താമസിച്ചിരുന്നവര്‍, കൂട്ടു കുടുംബങ്ങളില്‍ എല്ലാം പങ്കിട്ട് അനുഭവിച്ചവരൊക്കെ  ചെറു കുടുംബങ്ങളിലേക്ക് ഒതുങ്ങി. പഴയ മട്ടിലുള്ള വലിയ വേലിക്കെട്ടുകളും മതില്‍ക്കെട്ടുകളും  അപ്രത്യക്ഷമായി തുടങ്ങി.  തുണ്ടു ഭൂമികളില്‍ ലംബമായി സമുച്ചയങ്ങള്‍ ഉയര്‍ന്നു. നഗരവത്ക്കരണം കൂടുതല്‍ ശക്തമായതോടെ ഫ്ളാറ്റ്/അപ്പാര്‍ട്ട് മെന്റ് ജീവിതം ഗ്രാമങ്ങളിലേക്കും എത്തി.

മാറുന്ന കാലത്തിനും മുന്‍പേ ഓടാന്‍ ശ്രമിച്ച മലയാളിക്ക് വീട് എന്ന സ്വപ്നം ഏറ്റവും കാല്‍പ്പനികവും മനോഹരവും ആക്കുന്നതിനായി ശ്രദ്ധ. വിശേഷിച്ചും അണുസമാനമായി  നമ്മുടെ കുടുംബങ്ങള്‍ ചെറുതായതോടെ വീട് എല്ലാത്തരും സമ്മോഹനങ്ങളും നല്‍കുന്ന ഒരിടമാകണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു.  മലയും പുഴയും കായലും കടലും ഒക്കെ ഇടകലര്‍ന്ന ഹരിതാഭയാല്‍ സമ്പന്നമായ കേരളത്തിന്റെ ഉള്‍നാടുകളുടെ കല്പനാപരതയും ശോഭയും എന്നും ഗൃഹാതുരത്വം പോലെ മനസ്സില്‍ പേറി കഴിയുന്നവരാണ് മലയാളികള്‍. മലരണികാടുകള്‍ തിങ്ങി വിങ്ങി മരതക കാന്തി ചൊരിയുന്ന സ്വന്തം മനസ്സിലെ നാടിനെ എവിടെ പുനസൃഷ്ടിക്കാനാകുമെന്ന അന്വേഷണം ഏത് നഗരകാന്താര സീമകളുടെ നടുവില്‍ പോയാലും മലയാളികള്‍ നടത്തുന്നുമുണ്ട്. നിത്യ പ്രവാസിയായ മലയാളി പോകുന്ന നാട്ടിലൊക്കെ ജന്മ നാടിന്റെ സാരൂപ്യങ്ങള്‍ക്കായി തിരഞ്ഞു.

അതുകൊണ്ട് തന്നെയാണ്  വീടുകളായാലും ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളുമായാലും തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ ഇത്രയേറെ നിഷ്ട പുലര്‍ത്തുന്നത്. അവരുടെ മനസ്സില്‍ ഉള്ള വീടിനെ പുനസൃഷ്ടിക്കാനാണ് എപ്പോഴും ശ്രമം. പുഴയും കായലും കടലും അതിരിടുന്ന കേരള നാട്ടില്‍ ദ്വീപ് ജീവിതം മലയാളിയുടെ സ്വത്വത്തിന് നല്‍കുന്ന ശോഭ ഏറെയാണ്. ഓളം തള്ളുന്ന കായല്‍പ്പരപ്പിലൂടെ മനസ്സുകൊണ്ടെങ്കിലും ഏകാന്തമായി തുഴഞ്ഞുപോകുന്ന മലയാളിയെ ഏത് മഹാനഗരത്തിലും നമുക്ക് കാണാനാകും. തുരുത്തുകളിലെ ജീവിതം അവരുടെ ജീവിതത്തിനു നല്‍കുന്നത് വലിയ സ്വസ്ഥതയും ശാന്തിയുമാണ്.

തലങ്ങും വിലങ്ങും വന്ന റോഡുകളും പാലങ്ങളും റെയിലും ഒക്കെ കൊണ്ടു പരസ്പര ബന്ധിതമാകുന്നതിന് മുന്‍പ് കേരളം എന്ന മലയാളിയുടെ ജന്മനാട് ദ്വീപുകളുടെ വലിയ ശൃംഖല തന്നെ ആയിരുന്നു. ഒരു പാര്‍ശ്വം സഹ്യസാനുക്കളാല്‍ അതിരിടുന്നതാണെങ്കില്‍ പോലും കേരളത്തെ തന്നെ ഒരു എക്സ്റ്റന്റഡ് ഐലന്റ് എന്ന് വിളിക്കാനും സാധിക്കും. മലയാളികളുടെ ദ്വീപ് ജീവിതം ഏറെ കൊണ്ടാടപ്പെട്ടതുമാണ്. അവരുടെ  സാഹിത്യത്തിലും സംഗീതത്തിലും സിനിമയിലും എന്തിന് രാഷ്ട്രീയത്തില്‍ പോലും ദ്വീപ് ജീവിതം ആഴത്തില്‍ ഊടും പാവും നെയ്ത് കിടക്കുന്നു. അതുകൊണ്ടു തന്നെ ഏകാന്തമായൊരു ദ്വീപിലെ താമസം കൊതിക്കാത്തവരായി അവരില്‍ ആരും ഉണ്ടാകാനും തരമില്ല.

മലയാളികളുടെ ഈ വൈകാരിക തലം  മനസ്സിലാക്കിയാണ് പുത്തന്‍ കാലത്ത് ഫ്ളാറ്റുകളും വീടുകളും ഒക്കെ നിര്‍മിക്കുന്നത്. നദീ തീരങ്ങളിലെ ജീവിതം മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നത് പ്രമുഖ കെട്ടിട നിര്‍മാതാക്കളൊക്കെ കണക്കിലെടുക്കുന്നു. പ്രളയം കുറെ അശുഭ ചിന്തകള്‍ മലയാളികള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സുരക്ഷിതത്വം ഉറപ്പുവരുത്തി നദീമുഖങ്ങളിലും ദ്വീപുകളിലും താമസിക്കുവാന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നതാണ് വാസ്തവം. പ്രളയത്തിനുശേഷമുള്ള വീടുകളുടെ തെരഞ്ഞെടുപ്പുകളിലും ഇതൊക്കെ നിഴലിക്കുന്നു.

ഇടച്ചേരി, ഉപരി ഇടച്ചേരി വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഫ്ളാറ്റുകളും മറ്റും തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാല്പനികതയ്ക്കും അനുഭൂതിക്കും ഒപ്പം തന്ന ആഢംഭരവും മറ്റ് നഗര സൗകര്യങ്ങളും അതിനൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നിത്യ പ്രവാസിയായ മലയാളി പെസഫിക്ക് ദ്വീപ സമൂഹങ്ങളിലെ ജീവിതങ്ങള്‍ ഒക്കെ നേരില്‍ കണ്ടിട്ടുള്ളതാണ്. അത്തരം സ്വകാര്യ ദ്വീപുകള്‍ വാണിജ്യ തരത്തില്‍ വികസിപ്പിച്ച് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയുടെ സാഹചര്യത്തില്‍ ഏറെ പരിമിതികള്‍ ഉണ്ട്.

ദ്വീപുകളിലെ ജീവിതം പടഞ്ഞാറന്‍ നാടുകളില്‍ ഏറെ കൊണ്ടാടപ്പെടുന്ന ഒന്നാണ്. ലോകത്തിലെ  തന്നെ  പല സമ്പന്നരും രാഷ്ട്രീയക്കാരും പെസഫിക്കന്‍ ദ്വീപ സമൂഹങ്ങളില്‍ പലതും  സ്വന്തമാക്കിയിട്ടുള്ളവരുമാണ്. ഐലന്റ് ലിവിംഗ് പോലുള്ള മാസികകള്‍ തന്നെ ഏറെ പ്രസിദ്ധവുമാണ്.ഹവായ് പോലുള്ള ഇടങ്ങളിലെ ദ്വീപ് ജീവിതവും അവിടത്തെ ഭക്ഷണവും സംസ്‌കാരവും ഒക്കെ ലോകത്തെ അറിയിക്കുന്നതിനായിട്ടാണ്  രണ്ടു മാസത്തില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ ഈ മാസിക പ്രസിദ്ധീകരിക്കുന്നത്.

വലിയ ആഢംഭര വില്ല പ്രോജക്ടുകളും മറ്റും ഇത്തരം ഇടങ്ങളില്‍ നടക്കുന്നുമുണ്ട്. ഇന്ത്യന്‍ സമുദ്രങ്ങളുടെ ഭാഗമായ ദ്വീപ സമൂഹങ്ങളില്‍ രാജ്യത്ത് നിലവില്‍ ഇരിക്കുന്ന നീയമങ്ങളുടെ സവിശേഷതകള്‍ കൊണ്ടും അവ നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ തന്ത്രപ്രധാനമാണ് എന്നതിനാലും അത്തരത്തിലുള്ള വാസ സ്ഥല പദ്ധതികള്‍ വികസിപ്പിച്ചിട്ടില്ല. എന്നാല്‍ കേരളത്തിന്റെ ഉള്‍നാടുകളിലെ പല തുരുത്തുകളും ഇത്തരത്തില്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പല പദ്ധതികളും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്.

പുത്തന്‍കാല ജീവിതം സാധ്യമാക്കുന്ന ന്യൂജെന്‍ വില്ല പ്രോജക്ടുകളുടെ പ്രസക്തി അവിടെയാണ്.കൊച്ചി നഗരത്തിന്റെ കിഴക്കന്‍ പ്രാന്തത്തില്‍ ശോഭ ഐലിന്റെ ഐലന്‍ഡ് ലിവിങ് കണക്കുള്ള പ്രൊജക്റ്റുകള്‍ ഇത്തരം കാര്യം മനസ്സില്‍ വെച്ചുകൊണ്ടു തയാറാക്കിയിട്ടുള്ളതാണെന്നു കാണാനാകും.

ശോഭ ഐലിനെ കൂടുതല്‍ അറിയാം

മറ്റുവാർത്തകൾ