പ്രാഥമികാരോഗ്യം സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനെ വിലയിരുത്തുന്ന ലേഖനങ്ങളാണ് 'Reviewing Public Health'. ഇന്ത്യ അടക്കമുള്ള മൂന്നാം ലോക- വികസ്വര രാജ്യങ്ങളില്‍ സാമൂഹിക അസമത്വം പൊതുജനാരോഗ്യ വ്യവസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്‍ ഇവിടെ പരിശോധിക്കുന്നു; ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി എങ്ങനെ നിര്‍ണായകമാകുന്നു എന്നതും പ്രധാനമാണ്. ആയുര്‍ദൈര്‍ഘ്യം, പോഷകാഹാരം, ശുചിത്വം, കുടിവെള്ളം, ഭൂമി, വരുമാനം, വൈദ്യസഹായ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്നും ഇവിടെ പരിശോധിക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ടരുടെ അഭിപ്രായങ്ങള്‍, ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്നിവയും ഈ പഠനത്തില്‍ ഉള്‍പ്പെടും. ഇതിനൊപ്പം, Organ transplantation, Assisted Reproductive Technology regulation, Medical termination of pregnancy തുടങ്ങിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും ഇവിടെ പഠനത്തിന് വിധേയമാക്കുന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തില്‍ പി.എച്ച്.ഡി. ഇപ്പോള്‍ ഡല്‍ഹിയില്‍, കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റി (CSD)ല്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ആണ് ആരതി.
More Posts
Follow Author: