UPDATES

വിദേശം

തായിലാൻറ്റിലെ പോക്കുടൻ

കല്ലന്‍ പൊക്കടന്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതവും പ്രവൃത്തിയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ കേരളത്തില്‍ പരിസ്ഥിതി സംരക്ഷണം ഇന്നും സുതാര്യമല്ലാത്തതും അതോടൊപ്പം തന്നെ തിരസ്‌ക്കരിക്കപ്പെട്ടതുമാണ്. ഒറ്റപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ മാറ്റി വച്ചാല്‍ മലയാളിയുടെ പ്രകൃതി സംരക്ഷണ ബോധം നിരവധി പ്രതിസന്ധികളും കാഴ്ചപ്പാടില്ലായ്മയും നിറഞ്ഞതാണ്. കേരളീയര്‍ക്ക് കണ്ടല്‍ എന്നാല്‍ ഇതുവരെ വ്യക്തമായി ഒരു ധാരണയില്ലാത്ത ഒരു വസ്തുതയാണ്. പൊക്കുടന്‍ എന്ന വ്യക്തിയുടെ പ്രവര്‍ത്തനം അംഗീകരിക്കപ്പെടുമ്പോഴും കണ്ടല്‍ സംരക്ഷണം ഒരു പരിസ്ഥിതി പ്രവര്‍ത്തനം എന്ന നിലയില്‍ ഇനിയും കേരളത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ഇത്രയും ആമുഖമായി പറയാന്‍ കാരണം കണ്ടല്‍ സംരക്ഷണം പ്രധാനപ്പെട്ട ഒരു പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തമായി പരിഗണിക്കുന്ന തായ്‌ലാന്റെിലെ ഒരു പ്രദേശം പരിചയപ്പെടുത്താന്‍ വേണ്ടിയാണ്.

 

ടൂറിസം പ്രത്യേകിച്ചും സെക്‌സ് ടൂറിസത്തിന്റെ പേരിലാണ് പലപ്പോഴും  ഒരു രാജ്യം അറിയപ്പെടുന്നത് . ഇത് ഒരു പരിധി വരെ ശരിയുമാണ്.ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തന്നെ അത്തരം നിരവധി ടൂറിസ്റ്റുകളേയും സ്ത്രീകളേയും കാണാന്‍ കഴിഞ്ഞു . എന്നാല്‍ അതുകൊണ്ട് മാത്രം ഒരു വിലയിരുത്തല്‍ ശരിയാകണമെന്ന അര്‍ത്ഥവും ഇല്ല.  U N E P   യുടെ ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാനത്തെിയ ഞങ്ങളെ സംബന്ധിച്ചിടത്തോളം (ശരാശരി മലയാളി) ഇത്തരം കാഴ്ചകള്‍ വലിയ സാസ്‌ക്കാരിക പ്രതിസന്ധി ഉണ്ടാക്കി . കാരണം മലയാളികള്‍ സാംസ്‌ക്കാരികമായി വളരെ ഉന്നതരാണ് എന്ന ബോധം ഒരോ മലയാളിക്കും ഉണ്ട്. പ്രവര്‍ത്തിയില്‍ അങ്ങനെ അല്‌ളെങ്കിലും ഞാനും ഭാര്യയും കൂടാതെ മറ്റ് രണ്ട് മലയാളികള്‍ കൂടി ഉണ്ടായിരുന്നു കേരളത്തില്‍ നിന്ന് ഫിജി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയി ജോലിചെയ്യുന്ന പ്രമോദ് നായരും, കേരളസംർക്കാരത്തിന്റെ ദൂരന്തനിവാരണ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്ന അമല്‍ രാജും ആയിരുന്നു ആ മലയാളികള്‍ . ശരാശരി മലയാളിയുടെ സദാചാര ബോധത്തിന് പുറത്ത് ചിന്തിക്കുന്നത് കൊണ്ടാവാം അവര്‍ക്കിതൊരു സാംസ്‌ക്കാരികാഘാധം ആയിരുന്നില്ല.

 

വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായിട്ടാണ് കണ്ടല്‍ കാടുകള്‍ കാണാന്‍ അവസരം ഉണ്ടായത്. തായ്‌ലന്റിലെ ഏറ്റവും വലിയ വ്യവസായിക മേഖലയാണ് സാമൃത്ത് സോങ്ങ്‌റം. തായ്‌ലന്റിലെ മനുഷ്യവികസന സൂചിക അനുസരിച്ച് ഏറ്റവും ഉയര്‍ന്ന ജീവിതനിലവാരം രേഖപ്പെടുത്തിയ മേഖലകൂടിയാണിത്. സാംമ്പ്രദായിക വികസന കാഴ്ചപ്പാടുകളുടെ നേര്‍ വിപരീതമായ ഈ പ്രദേശത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വികസന സൂചികള്‍ ഒന്നാമതായ് എത്തിയതിന്റെ പ്രദേശമായി തകര്‍ത്തപ്പെട്ടു എന്നത് പഠനവിഷയമാണ്. വികസനം വികസനം എന്ന വാക്കിന് ഏറ്റവും കൂടുതല്‍ സ്വീകാര്യത ഉണ്ടാകുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇതിന് പിന്നിലുണ്ടാകുന്ന പല പരിസ്ഥിതി സാമൂഹിക പ്രശ്‌നങ്ങളും തിരസ്‌ക്കരിക്കപ്പെടും അവികസിതരാജ്യങ്ങളിലും അത്തരം സമൂഹങ്ങളിലും എല്ലാം തന്നെ പലപ്പോഴും വികസനത്തിന് വേണ്ടി  നടപ്പിലാക്കുന്ന ഏതൊരു പ്രവര്‍ത്തിയും കാലക്രമത്തില്‍ പൊതു സ്വീകാര്യത കിട്ടാറുണ്ട്. ഇത്തരം സ്വീകാര്യതയാണ് പലപ്പോഴും പരിസ്ഥിതി നാശത്തിലേക്ക് നയിക്കുന്നത്.

 

തായ്‌ലന്റിലെ ഒരു പ്രദേശത്ത് സംഭവിച്ചതും അത് തന്നെയാണ് വികസന സൂചികയില്‍ മുന്നില്‍ എത്തിയ ഒരു പ്രദേശം പാരിസ്ഥിതികമായി ഏറ്റവും ദുര്‍ബലമാക്കപ്പെട്ടു. രാംസര്‍ സൈറ്റിന് ഉള്‍പ്പെട്ട ഈ പ്രദേശം ശക്തമായ കടല്‍ ക്ഷോഭത്തിന് ഇരയായി പ്രാദേശിക മത്സ്യതൊഴിലാളികളുടെ ജീവിതത്തെ താറുമാറാക്കി. ടൂറിസം വികസനം പ്രദേശത്തെ പരിസ്ഥിതി  സന്തുലനം ഇല്ലാതാക്കി. ടൂറിസത്തിന്റെ വന്‍തോതിലുള്ള വികാസം സാമൂഹിക ജീവിതത്തെ തന്നെ ബാധിച്ചു. വികസനത്തിന്റെ അശാസ്ത്രീയമായ കടത്തുകയറ്റം കടല്‍ത്തീരം ഇല്ലാതാക്കി. ഏകദേശം 30.99 കിലോമീറ്റര്‍ കടല്‍ കയറി എന്നാണ് കണക്ക് മാത്രവുമല്ല തായ്‌ലന്റിലെ മറ്റ് തീരപ്രദേശങ്ങളില്‍ എല്ലാം കൂടി ഇതിന് സമാനമായ തോതില്‍ കടല്‍ കയറി എന്നാണ് കണക്കാക്കപ്പെടുന്നത്. ടൂറിസം വികസനവും അന്യബന്ധവ്യവസായങ്ങളും തായ്‌ലന്റിലെ തീരപ്രദേശത്തെ പ്രാദേശിക പാരിസ്ഥിതിക സന്തുലിനാവസ്ഥ തകര്‍ത്തു എന്നാണ് കണക്കാക്കപ്പെടുന്നത്. 2011 നോട് കൂടി തിര നഷ്ടം രൂക്ഷമായി. ഈ പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് പ്രദേശങ്ങളിലും കയ്യേറ്റങ്ങള്‍ കൂടി. അതുവഴി ശക്തമായ തിരനഷ്ടവും ഉണ്ടാക്കി. 2011 ലെ തായ്‌ലന്റ് സര്‍ക്കാറിന്റെ മറൈന്‍ കോസ്റ്റല്‍ വകുപ്പിന്റെ കണക്കു പ്രകാരം ഫിറ്റ്ച്ചണ്ടറി പ്രവശ്യയിലെ  നാല് ജില്ലകളിലായി 10.4 മുതല്‍ 39.35 കിലോമീറ്ററോളം തീരം നഷ്ടമായി എന്നാണ് കണക്ക് .സര്‍ക്കാരിന്റെ വിലയിരുത്തലില്‍ വ്യവസായിക കാരണങ്ങള്‍ മാത്രമല്ല ശക്തമായ തിരനഷ്ടത്തിന് കാരണം. കാലാവസ്ഥാമാറ്റവും ശക്തമായ കാരണമായി തീര്‍ന്നിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. 1979- 2004 വരെയുള്ള  നഗരവല്‍ക്കരണവും അനുബന്ധ വ്യവസായവും ഏകദേശം 73 % വരുന്ന കണ്ടല്‍ കാടുകളെ നശിപ്പിച്ചു എന്നാണ് കണക്ക്. തീരം നശിപ്പിക്കപ്പെട്ടത് മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് സാധാരണ മത്സ്യതൊഴിലാളികള്‍ ആയിരുന്നു. അത് മാത്രമല്ല തിരനഷ്ടം ഉണ്ടാക്കി മറ്റ് പരിസ്ഥിതിക വ്യതിയാനങ്ങളും കൂടി ചേര്‍ന്നപ്പോള്‍ പ്രദേശത്തെ ജൈവസസ്യത്തിനെ ആശ്രയിച്ച് നില്‍ക്കുന്ന ജീവിത ആവശ്യങ്ങള്‍ പ്രതിസന്ധിയിലായി ഈ പശ്ചാതലത്തിലാണ് പ്രാദേശികവാസികളായ മത്സ്യത്തൊഴിലാളികള്‍ മുന്‍കൈയെടുത്ത് തീരസംരക്ഷണത്തിനായുളള പ്രവര്‍ത്തനം തുടങ്ങിയത്.

 

പ്രാദേശിക വിഭാഗവും പ്രകൃതി സംരക്ഷണവും

 

18 വര്‍ഷത്തിന് മുമ്പാണ് പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ തങ്ങളുടെ തൊഴിലും പ്രകൃതിയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ എടുത്തത്. അവരുടെ മുന്നിലുണ്ടായിരുന്ന പ്രധാന ആശയം പ്രദേശത്തെ കണ്ടല്‍ ചെടികളുടെ സംരക്ഷണം തന്നെയായിരുന്നു. ഇതിനു വേണ്ടി ഇവര്‍ ആദ്യം ചെയ്തത് പ്രാദേശിക കണ്ടല്‍ ചെടികള്‍ നട്ടുതുടങ്ങി. ക്രമേണ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചു. അതോടൊപ്പമം തന്നെ മറ്റ് സര്‍ക്കാര്‍ ഇതര സംഘടനകളുടെ പിന്തുണയും ലഭിച്ചു. തീരങ്ങളില്‍ ആദ്യം മുളകൊണ്ട് സംരക്ഷണ മതില്‍ കെട്ടി. അതിന്റെ മുന്നില്‍ കണ്ടല്‍ ചെടികള്‍ നട്ടു കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത് . ക്രമേണ മുളളുവേലി ഇല്ലാതാകുകയും കണ്ടല്‍നിര സംരക്ഷണം നല്കുകയും ചെയ്യുമെന്നാണ് പ്രാദേശിക വാസികളുടെ അവകാശം ഉടനെ ഇതിനോടകം 8 കിലോമീറ്റര്‍ തീരം അവര്‍ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. കണ്ടല്‍ സംരക്ഷണത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന് മത്സ്യസമ്പത്തിന്റെ വര്‍ദ്ധനവാണ് അതായത് കണ്ടല്‍ സംരക്ഷണത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന് തങ്ങളുടെ ജീവിതോപാദിയുടെ സംരക്ഷണം ആണ് എന്ന് പ്രദേശവാസികള്‍ തിരിച്ചറിഞ്ഞിടത്താണ് ഈ വിജയം

 

തിര സംരക്ഷണം നടപ്പിലാക്കിയതോടെ മത്സ്യസമ്പത്തിലുണ്ടായ വര്‍ദ്ധനവ് തായ്‌ലന്റിലെ സര്‍ക്കാര്‍ അത്ര ഗൗരവമായി എടുത്തിട്ടില്ല എന്നാണ് പ്രാദേശികവാസികളുടെ അഭിപ്രായം ഇത് തായ്‌ലന്റില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഇതു തന്നെ അവസ്ഥ സര്‍ക്കാര്‍ കണ്ടല്‍കാടുകള്‍ കൈയ്യേറ്റം ചെയ്യുന്നത് കണ്ടില്ല എന്ന് നടിക്കുന്നതും കണ്ടല്‍കാടുകള്‍ നശിപ്പിച്ചുകൊണ്ട് വാട്ടര്‍ തീം പാര്‍ക്കുകള്‍ ഉണ്ടാക്കുന്നതും വ്യാപകമായ കേരളത്തില്‍ കണ്ടല്‍കാടുകളുടെ സംരക്ഷണം ഇനിയും കൃത്യമായി നടപ്പിലാക്കിയിട്ടില്ല.

 

സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും സ്വികരിക്കുന്ന നിഷേധാത്മക നിലപാടുകള്‍തന്നെ കേരളത്തില്‍ ആയാലും തായ്‌ലന്റില്‍ ആയാലും സംഭവിക്കുന്നത്. പരിസ്ഥിതി സംരക്ഷണം സര്‍ക്കാര്‍ അജന്തയില്‍ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം സമാപനങ്ങള്‍ ഉണ്ടാകുന്നത്.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍