UPDATES

സിനിമാ വാര്‍ത്തകള്‍

രജനികാന്ത്-എ.ആർ മുരുഗദോസ് ചിത്രം ‘ദർബാർ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം 2020 പൊങ്കൽ റീലീസ്

ചിത്രം 2020 പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തും.

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ദർബാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. എ ആർ മുരുഗദോസ് ആണ് സംവിധാനം. രജനി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.

രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. ചിത്രം 2020 പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ ചിത്രീകരണം നാളെ മുംബൈയിൽ ആരംഭിക്കും. എസ്‍.ജെ. സൂര്യ വില്ലൻ കഥാപാത്രത്തിലെത്തുന്നു
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല. സംഗീതം അനിരുദ്ധ് രവിചന്ദർ. ഛായാഗ്രഹണം സന്തോഷ് ശിവൻ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍