UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

സിനിമ

ലോഹം – കള്ളം കടത്തലല്ല – വെറും കള്ളമാണ്

ശ്രീ രഞ്ജിത്ത് മോഹൻ ലാൽ കൂട്ടുകെട്ടിന്റെ ഈയടുത്തിറങ്ങിയ സിനിമയായ ലോഹം കുടുംബ സമേതം തന്നെ കണ്ടു.. കുടുംബ സദസ്സിനു പറ്റിയതെന്ന ചില പരസ്യങ്ങൾക്കും, മാതൃഭൂമിയിൽ ശ്രീ ശരത് കൃഷ്ണ എഴുതിയ പ്രെവീവും വായിച്ചപ്പോൾ എന്തോ അത് തീരെ മനസ്സിലാക്കാൻ പറ്റുന്നില്ല.

ഈ സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് – പ്രവാസിയുടെ ശവപ്പെട്ടിയിൽ വരെ സ്വര്ണം ഒളിപ്പിച്ചു കടത്താമെന്നോ അതോ നാട്ടിൽ സ്വർണത്തിന് ബുദ്ധിമുട്ട് വന്നാൽ പൊരിവെയിലത്തു പണിയെടുക്കുന്ന പ്രവാസിയെക്കൊന്നു അവന്റെ തൂക്കത്തിന്റെ നാലിരട്ടി സ്വർണം ശവപ്പെട്ടിയോടെ നട്ടിലെത്തിക്കാമെന്നൊ? 

സ്പെഷ്യൽ 26എന്ന ഹിന്ദി മൂവിയാണിതിനു പ്രചോദനമായതെങ്കിൽ, ഇതിലും എത്രയോ നന്നാവുമായിരുന്നു ആ ഫിലിം മലയാളത്തിലേക്ക് മൊഴിമാറ്റിയെങ്കിൽ.  അതുമല്ല നമ്മുടെ നാട്ടിലെ സ്വർണ കടത്താണ് ഇതിവ്രുത്താന്തമെങ്കിൽ അതിനേ 130മിനുട്ട് വളച്ചൊടിച്ചു കാര്യം അവതരിപ്പിക്കാണോ, ഒരു 30മിനിട്ടിന്റെ  ഷോർട്ട് ഫിലിമിൽ തീരില്ലേ കാര്യങ്ങൾ

മലയാളിയുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന നർമ്മ രംഗങ്ങളുടെ സൃഷ്ടാവായ മോഹൻ ലാലിന്റെ ഈ സിനിമയിലെ നർമ്മ രംഗങ്ങൾ കാണുമ്പോൾ  – തമാശയാണ് ചിരിച്ചോളൂ എന്ന് ആദ്യമേ പറയേണ്ടി വരും. 

കഥയിൽ ചോദ്യമില്ലെങ്കിലും – ഇങ്ങനെയും കഥയെഴുതാമോ?  ഒരു പേപ്പർ ശരിയല്ലെങ്കിൽ എംബസി ഇടപെട്ടാൽ പോലും ഡെഡ് ബോഡി നാട്ടിൽ കൊണ്ട് പോകാൻ കഴിയാത്ത ഗൾഫുനാട്ടിൽ നിന്നും 100കിലോ സ്വർണത്തോടൊപ്പം ബോഡി കൊണ്ട് പോകുക, അതിവേഗത്തിൽ വണ്ടി ഓടിച്ചിട്ടും വലിയൊരു  അപകടത്തിനു ശേഷം വെറും കൈക്ക് മാത്രം പരിക്കേൽക്കുക, ഒരിക്കലും കേരളാ പോലീസിൽ നടക്കില്ലാ എന്നുറപ്പുള്ള വിഡ്ഢിത്തങ്ങൾ വലിയ സംഭവമായി കാണിക്കുക, എങ്ങോട്ടെന്നിലാതെ ചെറുവിമാനം പറത്തിപ്പോകുക. ഇതിനെല്ലാം ശേഷം ഇതൊരു മഹാ സംഭവമാണെന്ന് പറയുകയും പറയിപ്പിക്കുകയും ചെയ്യുക  

തീർച്ചയായും മോഹൻ ലാലിനെ ഒരു മഹാനടനായി തന്നെയാണ് ഞങ്ങളെപ്പോലുള്ളവർ കാണുന്നത്- അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെപ്പോലുള്ളവരുടെ സിനിമകൾ ഇറങ്ങുന്നതെ പോയി കാണുന്നതും.   ഡയരക്ടർ രഞ്ജിത്തിനെയും ഒത്തിരി സ്നേഹ  ബഹുമാനത്തോടെ കാണുന്നു കടൽ കടന്ന മാത്തുക്കുട്ടിയും, രാവണ പ്രഭുവും, ഇന്ത്യൻ റുപ്പീയും, പാലേരി മാണിക്യവും, ഉസ്താദുമൊക്കെ പിറക്കാൻ കാരണക്കാരനായ രഞ്ജിത്ത് എന്ന വലിയ ഡയരക്ടരുടെ കയ്യിൽ നിന്നും ഇങ്ങനെ ഒരു വലിച്ചു നീട്ടിയ കള്ളം പ്രതീക്ഷിച്ചില്ല

 എല്ലാ സിനിമിയും ഒരു പോലെ നന്നാവാണമെന്നോ ജനങ്ങൾ ഇടിച്ചു കയറണമെന്നോ നിർമ്മാതാക്കളും പ്രതീക്ഷിക്കുന്നില്ല എന്നറിയാം അപ്പോൾ പിന്നെ ഇതൊരു മഹാ സംഭവമൊന്നുമല്ല വെറുമൊരു ഓലപ്പടക്കമാണെന്ന് സമ്മതിച്ചു കൂടെ.          

കള്ളക്കടത്തല്ല, കള്ളം കടത്തലാണ്   എന്ന തലക്കെട്ട്‌ കണ്ടപ്പോൾ ഇത്രയൊന്നും കരുതിയില്ല.  

ഒരപെക്ഷയെ ഒള്ളൂ, സിനിമാ കാണാൻ ആഗ്രഹമുള്ളവർ കാണട്ടെ – ദയവായി നല്ല സിനിമ മാത്രം കാണണം എന്നാഗ്രഹിക്കുന്നവരെ അതാണിത് എന്ന് പറഞ്ഞു കാണാൻ നിർബന്ധിക്കല്ലേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍