UPDATES

News

ശല്ല്യക്കാരെ കൈയോടെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവുമായി ജിമെയില്‍

gmail1

അഴിമുഖം പ്രതിനിധി

ആവശ്യമില്ലാത്ത ഇമെയിലുകള്‍ ജിമെയില്‍ അക്കൗണ്ടിലേക്ക് പതിവായി വന്നു കൊണ്ടിരിക്കുന്നത് എല്ലാവരും ശല്ല്യമായിട്ടാണ് കണക്കാക്കുന്നത്. ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഒക്കെ ശല്ല്യക്കാരെ ബ്ലോക്ക് ചെയ്ത് ഒതുക്കാനുള്ള സൗകര്യം ഉണ്ട്. എന്നാല്‍ ജിമെയിലില്‍ അനാവശ്യ മെയിലുകളെ ഫില്‍ട്ടര്‍ ചെയ്ത് ബ്ലോക്ക് ചെയ്യാന്‍ വളരെ നീണ്ട നടപടികള്‍ ആവശ്യമായിരുന്നു. ആ പരാതിക്ക് അവസാനം കുറിച്ചു കൊണ്ട് ജിമെയില്‍ ശല്ല്യക്കാരെ കൈയോടെ ബോക്ക് ചെയ്യാനും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനും ഉള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്. ഒറ്റ ക്ലിക്കില്‍ തന്നെ ശല്ല്യക്കാരന്‍ ഇമെയില്‍ അക്കൗണ്ടിനെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് ജിമെയില്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇമെയില്‍ സന്ദേശത്തിന്റെ വലതു വശത്തെ മുകള്‍ മൂലയിലുള്ള മെനുവില്‍ എത്തി ബ്ലോക്ക് എന്ന ബട്ടണ്‍ അമര്‍ത്തുക മാത്രമേ ഇനി വേണ്ടൂ. ഇപ്പോള്‍ വെബില്‍ മാത്രമുള്ള ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ ആന്‍ഡ്രോയിഡിലും ജിമെയില്‍ ലഭ്യമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍