UPDATES

ഓഫ് ബീറ്റ്

സത്യത്തില്‍ മൊസാര്‍ട്ട് മികച്ച കമ്പോസര്‍ ആയിരുന്നോ?

ഡേവിഡ് ലീ (സ്ലേറ്റ്)

മൊസാര്‍ട്ടിന്റെ സംഗീതം സമകാലികരെക്കാള്‍ മികച്ചതായി കരുതുന്നതിന് രണ്ടുകാരണങ്ങളാണ് ഉള്ളത്: അവിശ്വസനീയമാം വിധം കുറവു തെറ്റുകളും അമ്പരപ്പിക്കുന്ന തരം പുത്തന്‍ സംഗീതവും.

പോരായ്മകളെപ്പറ്റി
മോസാര്‍ട്ടിന്റെ കാലത്ത് സംഗീതത്തിന് ചില നിശ്ചിതനിയമങ്ങളുണ്ടായിരുന്നു. ഇവ മറികടക്കാന്‍ പാടില്ലെന്നായിരുന്നു പൊതുധാരണ. പാരലല്‍ 5thകളൊക്കെ ഇതിന് ഉദാഹരണമാണ്. ഇതൊരു ലളിതമായ നിയമമാണ്. തമ്മില്‍ കൃത്യമായ ഇടവേളകളില്‍ ഒരേ അളവില്‍ ഒരേ തരം ശബ്ദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഈ നിയമം. ഇനി നിങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്തിലുള്ള ഒരു സംഗീതജ്ഞനാണെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ പഠിക്കുന്ന ഒരു നിയമമാണിത്. എന്നാല്‍ ആളുകള്‍ ഇത് മറികടക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ തന്നെ ഇത് മറികടന്നുനോക്കുകയും ചെയ്യുന്നു. കാരണം സദാ ഈ നിയമം പാലിക്കുക എളുപ്പമല്ല. എന്നുമാത്രമല്ല ആളുകള്‍ക്ക് കേട്ടാല്‍ ഇതൊന്നും മനസിലാകുകയുമില്ല.

എന്നാല്‍ മൊസാര്‍ട്ട് നിങ്ങളെപ്പോലെയല്ല. മൊസാര്‍ട്ട് ഒരു പെര്‍ഫക്റ്റ് കമ്പോസറണാണ്. മൊസാര്‍ട്ടിന്‍റെ മുഴുവന്‍ കൃതികളില്‍ ഇത്തരം ഒന്നോ രണ്ടോ പാരലലുകള്‍ മാത്രമാകും കാണാനാകുക. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രസകരമായ ഒരു സംഭവമുണ്ടായി. മൊസാര്‍ട്ടിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന ഒന്ന് മൊസാര്‍ട്ട് തന്നെ ചിട്ടപ്പെടുത്തിയാതാണോ എന്ന് ഒരു സന്ദേഹമുയര്‍ന്നു. അത് മൊസാര്‍ട്ട് രചിച്ചതാവില്ല എന്ന് വിലയിരുത്താന്‍ സംഗീതവിദഗ്ധര്‍ ഉപയോഗിച്ചത് അതിലുള്ള തെറ്റുകളാണ്. ഒന്നാലോചിച്ചാല്‍ അത് ഒരു മണ്ടത്തരം തന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഒരു ശാസ്ത്രപഠനം തെറ്റായതുകൊണ്ട് അതൊരു പ്രശസ്ത ശാസ്ത്രജ്ഞന്റെതാകില്ല എന്ന് പറയുന്നതിനെപ്പറ്റി ഒന്നാലോചിച്ചുനോക്കൂ. മൊസാര്‍ട്ടിന്റെ കാര്യത്തില്‍ മാത്രമാണ് നമുക്കിങ്ങനെ ചെയ്യാനാകുക. ആ കാലഘട്ടത്തിലെ പെര്‍ഫക്ഷനോട് അടുത്തുനില്‍ക്കുന്ന ഒരേയൊരു സംഗീതഞ്ജന്‍ മൊസാര്‍ട്ട് ആണ്.
 

കണ്ടെത്തലുകള്‍
ചില പുതിയ കേള്‍വിക്കാര്‍ക്ക് ചിലപ്പോള്‍ മൊസാര്‍ട്ട് ബോറടിപ്പിക്കുന്നത് പോലെ തോന്നിയേക്കാം. എന്നാല്‍ ആ കാലഘട്ടത്തെ പരിചയമുള്ള ഒരു കേള്‍വിക്കാരന് ഓരോ മൊസാര്‍ട്ട് കൃതിയും അത്ഭുതപ്പെടുത്തുന്നതുപോലെ തോന്നിയേക്കാം. തന്റെ കാലഘട്ടത്തിലെ മറ്റുകമ്പോസര്‍മാരെപ്പോലെ കഠിനമായി പരിശ്രമിച്ചല്ല മൊസാര്‍ട്ട് ഈണങ്ങള്‍ ഒരുക്കുക. സംഗീതരചന മൊസാര്‍ട്ടിന് അനായാസം നടക്കുന്ന ഒരു പ്രവര്‍ത്തിയായിരുന്നു. അമേഡിയസ് എന്ന സിനിമയിലെ പ്രശസ്തമായ ഒരു രംഗമുണ്ട്. സാലിയേരി മൊസാര്‍ട്ടിനെ ആദരിക്കാനായി രചിക്കുന്ന ഈണത്തെ അനായാസം പതിനായിരമിരട്ടി രസകരമാക്കിത്തീര്‍ക്കുന്ന മൊസാര്‍ട്ട്.

സാലിയേരിയുടെ സംഗീതം കേട്ട ശേഷം മൊസാര്‍ട്ടിനെ കേള്‍ക്കുമ്പോള്‍ എനിക്ക് എപ്പോഴും തോന്നുന്ന ഒരു കാര്യമുണ്ട്. ചില സമയം സാലിയേരി അതിസമര്‍ത്ഥമായ രചനകള്‍ തീര്‍ക്കും. എന്നാല്‍ കൂടുതല്‍ നേരവും ഇപ്പോഴുള്ള ഏതെങ്കിലും ഒരു സംഗീതജ്ഞന്‍ ഒരു പതിനെട്ടാംനൂറ്റാണ്ട് ശൈലി സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാവുമോ അത്തരത്തിലാണ് സാലിയേരിയുടെ രചന. എന്നാല്‍ മൊസാര്‍ട്ടിനെ അനുകരിക്കാന്‍ ശ്രമിക്കല്‍ മണ്ടത്തരമാണ്. കളിയുടെ നിയമങ്ങളെല്ലാം അറിയാമെന്നു നിങ്ങള്‍ ധരിച്ചാലും മൊസാര്‍ട്ട് അത് തകിടംമറിക്കും. അന്തമില്ലാത്ത ക്രിയാത്മകതയാണ് മൊസാര്‍ട്ടിന്‍റെത്. ആ കാലത്തെ മറ്റൊരു സംഗീതജ്ഞനും അതിനടുത്ത് പോലും എത്തുന്നില്ല. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍