UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മാറാന്‍ കഴിയില്ല

അസാധുവാക്കിയ പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം.

500 രൂപയുടെ പഴയ നോട്ടുകള്‍ മാറാനുള്ള സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. സമയപരിധി നീട്ടില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ട്വിറ്ററില്‍ അറിയിച്ചു. ആശുപത്രി ബില്ലുകള്‍, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും. അതേസമയം അസാധുവാക്കിയ പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം.

പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ കൊടുക്കാവുന്ന സമയപരിധി ഡിസംബര്‍ രണ്ടിന് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു. പഴയ നോട്ടുകള്‍ മാറാനുള്ള സമയപരിധി നീട്ടി നല്‍കിയത് വ്യാപകമായ ദുരുപയോഗത്തിന് ഇടയാക്കുന്നു എന്ന വിലയിരുത്തലിലാണിത്. 1000 രൂപ നോട്ടുകള്‍ മാറുന്നതിന്‌റെ സമയപരിധിയും അവസാനിച്ചിട്ടുണ്ട്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഡിസംബര്‍ 15 വരെ സമയം നീട്ടി നല്‍കിയിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍