UPDATES

എഡിറ്റര്‍

കബാലിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കബാലി തിയേറ്ററുകളില്‍ ആവേശം നിറച്ചിരിക്കുകയാണ്. ഇന്ന് രാവിലെ റിലീസ് ചെയ്ത ചിത്രം കാണാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് തിയേറ്ററുകളില്‍ തടിച്ച് കൂടിയത്. റിലീസിംഗിനു മുന്‍പ് തന്നെ ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തെത്തുന്നത്. 

ഇതാ കബാലിയെ കുറിച്ച് അധികം അറിയാത്ത 10 കാര്യങ്ങള്‍.

1.സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘നെരുപ്പ് ഡാ’ അരുണ്‍രാജ കാമരാജ് എഴുതിയത് കേവലം 20 മിനിറ്റുകൊണ്ടാണ്.

2.1992ല്‍ “പാണ്ടിയന്‍” എന്ന സിനിമ റിലീസായതിന് ശേക്ഷം എസ്പി ബാലസുബ്രമണ്യം ഇല്ലാതെയുള്ള രജനിയുടെ ആദ്യത്തെ ചിത്രമാണ് കബാലി.

3.രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രജനീകാന്ത് പുതിയ ടീമിനൊപ്പം ഒരു ചിത്രം ചെയ്യന്നത്. മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളുമായി മാത്രമാണ് രജനി സിനിമ ചെയ്തിരുന്നത്.

4.കബാലി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നേനെ. സംവിധായകന്‍ പാ രഞ്ജിത് രണ്ട് സ്ക്രിപ്റ്റുമായാണ് രജനിയെ സന്ദര്‍ശിച്ചത്. ഒരു ഗ്യാംഗ്സ്റ്റര്‍ കഥയും മറ്റൊന്ന് സയന്‍സ് ഫിക്ഷനും. രജനി ആദ്യത്തേതാണ് തെരഞ്ഞെടുത്തത്.

5.കബാലി എന്ന സിനിമ യാഥാര്‍ത്ഥ്യമാകാന്‍ കാരണം രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്താണ്. സംവിധായകന്‍ രഞ്ജിത്തിന്‍റെ ആദ്യത്തെ ചിത്രമായ ‘മദ്രാസ്‌’ രജനിക്കിഷ്ടമായി എന്ന് സൗന്ദര്യയാണ് രഞ്ജിത്തിനെ അറിയിക്കുന്നത്. ഇതിന് ശേഷമാണ് അദ്ദേഹം രജനിയെ കബാലിയുടെ സ്ക്രിപ്റ്റുമായി സമീപിക്കുന്നത്.

6.കബാലി ഒരു യഥാര്‍ത്ഥ ജീവിതാവിഷ്കാരമാണ്. ചെന്നൈ മൈലാപ്പൂരിലെ കബാലീശ്വരന്‍ എന്ന വ്യക്തിയുടെ ജീവിത കഥയാണ് ഇത്

7.രജനീകാന്തിന്‍റെ എന്‍ട്രി 15 മിനിറ്റിന് ശേക്ഷമാണ്. ഇത്രയും വൈകി രജനീകാന്ത് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 1991-ല്‍ പുറത്തിറങ്ങിയ ദളപതി എന്ന സിനിമയായിരുന്നു അത്. ഈ ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന വേഷം അഭിനയിച്ചിരുന്നു.

8.മലേഷ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ചിത്രമാണ് കബാലി.

9.ചിത്രത്തിന് ട്രെയിലര്‍ ഉണ്ടായിരുന്നില്ല. ടീസര്‍ വന്നതിന് ശേഷം ആരാധകര്‍ ട്രെയിലറിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

10.രജനിയുടെ സ്ഥിരം ചേഷ്ടകളോ, പഞ്ച് ഡയലോഗുകളോ സിനിമയില്‍ ഇല്ല. കബാലി പൂര്‍ണമായും രജനിയിലെ അഭിനേതാവിനെയാണ് ചിത്രം സ്ക്രീനില്‍ എത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍