UPDATES

സയന്‍സ്/ടെക്നോളജി

2015: ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷം – പത്ത് വസ്തുതകള്‍

Avatar

ജെയ്സണ്‍ സെയിംനോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2015. നാഷണല്‍ ഒഷ്യാനിക്ക് ആന്‍ഡ്‌ അറ്റ്മോസ്ഫെറിക്ക് അഡ്മിനിസ്ട്രേഷന്‍ പ്രസിദ്ധീകരിച്ച മുന്നൂറു പേജ് റിപ്പോര്‍ട്ടില്‍ ഈ ചരിത്രസംഭവത്തോടൊപ്പം 2015ലെ മറ്റ് കാലാവസ്ഥാമാറ്റങ്ങളും ചര്‍ച്ച ചെയ്യുന്നു. അറുപത്തിരണ്ടു രാജ്യങ്ങളിലെ നാനൂറ്റിഅന്‍പത് ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് .

ഈ റിപ്പോര്‍ട്ടില്‍ പറയുന്ന താപനിലയെപ്പറ്റിയുള്ള ഓരോ സൂചനയും 2015ലെ ആഗോളതാപനില മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ആയിരുന്നു എന്ന കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. മറ്റു കാലാവസ്ഥാസൂചനകളും ഇത്തരം ചരിത്രപരമായ ഒരു കാലാവസ്ഥാവ്യതിയാനത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു.  

ഈ മാറ്റത്തിന്റെ ഒരു പ്രധാനകാരണം എല്‍ നിനോ ആവണം. സാധാരണയിലും കൂടുതല്‍ ചൂടുള്ള പസഫിക് സമുദ്രജലം അന്തരീക്ഷത്തിലെത്തുകയും മനുഷ്യപ്രവര്‍ത്തികളില്‍ നിന്നുള്ള ഊഷ്മാവിനെ തടഞ്ഞുനിറുത്തുന്ന വാതകങ്ങളുടെ അളവ് കൂടിയതും ഒക്കെ കാരണമാണ്.

റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട പത്തു കണ്ടെത്തലുകള്‍ ഇതാ:

1. ആഗോള താപനില ഏറ്റവും കൂടുതല്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വ്യാവസായികകാലത്തിന് മുന്‍പുള്ള താപനിലയെ ഒരു ഡിഗ്രിയിലേറെ മറികടന്നതും ഇത് ആദ്യമായാണ്‌.

2. ശരാശരി സമുദ്രതലതാപനിലയും ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷമായിരുന്നു. മുന്‍ ശരാശരിയായ 0. 10 – 0. 12 സെല്‍ഷ്യസിനെക്കാള്‍ ശരാശരി താപം 0. 33 -0. 39 ആയി ഉയര്‍ന്നു. ജലത്തിന്റെ ചൂട് സാധാരണയില്‍ കൂടുതല്‍ സൈക്ലോണുകള്‍ക്ക് കാരണമായി.

3. സമുദ്ര ഉപരിതലത്തിലെ ചൂട് ഏറ്റവും കൂടുതലായിരുന്നു. അഞ്ച്‌ വ്യത്യസ്ത കണക്കുകള്‍ സൂചിപ്പിക്കുന്നത് ഭൂമിയില്‍ ആകമാനം ശരാശരി ഉപരിതല ചൂട് കൂടുതലായിരുന്നു എന്നാണ്.

4. ആഗോളസമുദ്രനിരപ്പ് ഏറ്റവും കൂടുതലായിരുന്നു. ചൂട് കൂടും തോറും സമുദ്രം വികസിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യും. അത് കൂടാതെ ഹിമപാളികള്‍ ഉരുകുന്നതും സമുദ്രനിരപ്പ് ഉയര്‍ത്തും. 2015ലെ സമുദ്രനിരപ്പ് 1993ലെ ശരാശരിയേക്കാള്‍ 2.75 ഇഞ്ച്‌ കൂടുതലായിരുന്നു. കഴിഞ്ഞ രണ്ടു ദാശാബ്ദങ്ങളിലായി സമുദ്രനിരപ്പ് 0.15 ഇഞ്ചാണ് പ്രതിവര്‍ഷം ഉയരുന്നത്.

5. ഏറ്റവും ശക്തിയേറിയത് എല്‍ നിനോ തന്നെ.2015/16ലെ എല്‍നിനോ തന്നെയാണ് 82/83ലേതിനെയും 97/98 ലേതിനെക്കാളും ശക്തിയേറിയത് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോളതാപനില ഉയര്‍ത്തിയത്  കൂടാതെ എല്‍നിനോ സമുദ്രനിരപ്പും ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം പസഫിക് ട്രോപ്പിക്കല്‍ സൈക്ലോണ്‍ ഉണ്ടാകാനും ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ വരള്‍ച്ച, കാട്ടുതീ, കാര്‍ബണ്‍ ഡയോക്സൈഡ് കൂടുതലായി ഉല്‍പ്പാദിപ്പിക്കല്‍ എന്നിവയുടെയും കാരണമായി. എണ്‍പതുകള്‍ക്ക് ശേഷം വളര്‍ച്ച ഏറ്റവുമധികം സംഭവിച്ചത് കഴിഞ്ഞ വര്‍ഷമാണ്‌.

6. ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് ഏറ്റവും കൂടുതലായിരുന്നു. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ചരിത്രത്തിലാദ്യമായി മില്യനില്‍ നാനൂറ് എന്ന അളവില്‍ എത്തിച്ചേര്‍ന്നു. മീതെയ്നും നൈട്രസ് ഓക്സൈഡും മനുഷ്യര്‍ പുറന്തള്ളുന്ന മറ്റു ഹീറ്റ് ട്രാപ്പിംഗ് വാതകങ്ങളും റെക്കോര്‍ഡ് അളവില്‍ എത്തുകയും ചെയ്തു.

7. കിഴക്കന്‍ അര്‍ദ്ധഗോളത്തില്‍ ട്രോപ്പിക്കല്‍ സൈക്ലോണുകളുടെ കണക്കും റെക്കോര്‍ഡിലെത്തി. 2004ലെ 23 സൈക്ലോണ്‍ എന്ന റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ വലിയ മുപ്പത്തൊന്നു പ്രധാന സൈക്ലോണുകള്‍ സംഭവിച്ചത്. ഹരിക്കേന്‍, ടൈഫൂണ്‍ വിഭാഗങ്ങളില്‍ പെടുന്നവയെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. സാഫിര്‍ സിംസന്‍ വിന്‍ഡ് സ്കെയിലില്‍ മൂന്ന് അടയാളപ്പെടുത്തുന്നവയാണ് ഇവ. ഇതില്‍ തന്നെയുള്ള ഇരുപത്തിയാറെണ്ണം നാല്- അഞ്ച്‌ എത്തിയവയാണ്. നാല്- അഞ്ച് കടന്നതിലെ മുന്‍ റെക്കോര്‍ഡ് പതിനെട്ട് സൈക്ലോണ്‍ ആണ്.

8. ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് അളവ് ഏറ്റവും കുറഞ്ഞ അളവില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയില്‍ 1981-2010 ലെ ശരാശരിയേക്കാള്‍ ഏഴു ശതമാനം കുറവായിരുന്നു ഐസ് അളവ്. ആര്‍ട്ടിക് ഭൂമിയിലെ താപനിലയും കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും ഉയര്‍ന്ന താപമായ 2.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയത്.

9. ഹിമപാളികള്‍ ചുരുങ്ങുന്നു.

10. ഉയര്‍ന്ന താപനിലകള്‍ ഏറ്റവും തീവ്രം ആയിരുന്നു. അമേരിക്കയുടെ പല ഭാഗങ്ങളിലും സെന്‍ട്രല്‍ യൂറോപ്പിലും സെന്‍ട്രല്‍ ഏഷ്യയിലും ചൂടുള്ള ദിവസങ്ങളുടെയും രാത്രികളുടെയും എണ്ണം വളരെ കൂടുതലായിരുന്നു. എന്നാല്‍ ഏറ്റവും കുറവ് തണുപ്പേറിയ ദിവസങ്ങളും ഉണ്ടായത് 2015ലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍