UPDATES

വായിച്ചോ‌

കേരളം ശരിയെന്ന് പറഞ്ഞ പത്ത് വിപ്ലവകരമായ നിലപാടുകള്‍

രാജ്യത്ത് ഒരു പുതിയ വിപ്ലവം വരുന്നു; അതിന്റെ നേതൃത്വത്തില്‍ കേരളവും

സമീപകാലത്തായി കേരളമെടുത്ത നിലപാടുകള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരുന്നു. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം തങ്ങളാണ് ശരി എന്ന ഉറച്ച പ്രഖ്യാപനം കൂടിയായിരുന്നു. പത്ത് ഉദാഹരണങ്ങള്‍

1. എംബി രാജേഷ് എംപി, അര്‍ണാബ് ഗോസ്വാമിയ്‌ക്കെഴുതിയ തുറന്ന കത്ത്. താന്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അധാര്‍മ്മികനായ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ് എന്നാണ് രാജേഷ് കത്തില്‍ പറയുന്നത്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായാല്‍ താങ്കള്‍ക്ക് വിവിധ വിഷയങ്ങളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാനാകും. പക്ഷെ ഈ പ്രായത്തില്‍ നല്ല സ്വാഭാവവും സംസ്‌കാരവും പരിഷ്‌കൃതമായ പെരുമാറ്റവും നേടിയെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കുട്ടിക്കാലം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തില്‍ നാം ആര്‍ജ്ജിക്കുന്നതാണ് എന്നും രാജേഷിന്റെ കത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

2. ബീഫിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും അയച്ച കത്ത്.

3. ഇന്റര്‍നെറ്റിലെ മലയാളി സമൂഹം മോദിക്കെതിരെ നടത്തിയ #പോമോനേമോദി ഹാഷ്ടാഗ്. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ശിശുമരണ നിരക്കിനെയും സൊമാലിയയെയും പ്രധാനമന്ത്രി താരതമ്യം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

4. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ 377-നെ എതിര്‍ക്കണമെന്ന് ശശി തരൂര്‍ എംപി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് തരൂര്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ സഭയില്‍ തള്ളപ്പെട്ടു. 24 പേരുടെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിജെപി അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ തരൂരിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും അവതരണ സമയം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

5. സദാചാര പോലീസിനെതിരെ യുവാക്കള്‍ അണിനിരന്നപ്പോള്‍ കേരളം വീണ്ടും തങ്ങളുടെ ശരിക്കൊപ്പം വീണ്ടും നിലകൊണ്ടു. പരസ്പരം ചുംബിച്ച് കൂടുതല്‍ സ്‌നേഹം പരത്താനും അവര്‍ക്ക് സാധിച്ചു.

6. ആര്‍ത്തവ കാലത്ത് നേരിടുന്ന അപമാനത്തിനെതിരെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെഴുതിയ കവിത കേരളസ്ത്രീത്വത്തിന്റെ ധൈര്യ പ്രഖ്യാപനമായി.

7. കൊച്ചിയിലെ ഒരു ഫാക്ടറി ഉടമ തന്റെ ജീവനക്കാരികളെ നാപ്കിന്‍ പരിശോധനയ്ക്കായി തുണിയഴിപ്പിച്ച് നോക്കാറുണ്ടെന്നറിഞ്ഞതോടെ കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ മറ്റൊരു ധീരമായ നിലപാട് സ്വീകരിച്ചു. അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് ഉടമ സിവൈഎ റഹിമിന് നാപ്കിനുകള്‍ അയച്ചുകൊടുത്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.

8. ഓണത്തെ അപമാനിച്ച് അമിത് ഷാ ട്വീറ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വായടപ്പിച്ചതാണ് മറ്റൊരു ധീരമായ നിലപാട്. എല്ലാവര്‍ക്കും വാമനദിനം നേര്‍ന്ന അമിത് ഷായുടെ ട്വീറ്റിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ‘ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ രോഗാതുരമായ പ്രതികരണങ്ങള്‍ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കും. അമിത് ഷായുടെ വാമന ജയന്തി നേരലില്‍ നിന്നും അദ്ദേഹത്തിന് രാഷ്ട്രീയ യോഗ്യത ആവശ്യമാണെന്ന് വ്യക്തമായിരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളോടും അദ്ദേഹം ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഇക്കഴിഞ്ഞ തിരുവോണ സന്ദേശം.

9. ദാദ്രിയില്‍ ഗോവധത്തിന്റെ പേരിലുണ്ടായ കൊലപാതകത്തിന് ശേഷം കേരളത്തിലെ ഹിന്ദുക്കളായ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസിനെ വെല്ലുവിളിച്ചതാണ് മറ്റൊന്ന്. പരസ്യമായി ബീഫ് കഴിച്ച അവര്‍ തങ്ങളെ വന്ന് കൊല്ലാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

10. ബീഫ് നിരോധനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലുണ്ടായ ആക്രമണത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്. ഈ വിഷയത്തില്‍ പ്രതികരിക്കാത്ത തമിഴ്‌നാട് സര്‍ക്കാരിനോട് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പറയാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ‘മദ്രാസ് ഐഐടിയിലെ മലയാളി ഗവേഷക വിദ്യാര്‍ത്ഥി സൂരജിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിക്കുന്നു. ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് അപേക്ഷിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കടപ്പാട്: Buzzfeed.com

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍