UPDATES

സയന്‍സ്/ടെക്നോളജി

മൊബൈല്‍ അടിമയുടെ 11 ലക്ഷണങ്ങള്‍ മൊബൈല്‍ അടിമയാണോ? ഇതാ 11 ലക്ഷണങ്ങള്‍ മൊബൈല്‍ അടിമയാണോ? ഇതാ 11 ലക്ഷണങ്ങള്‍

ടീം അഴിമുഖം

ടീം അഴിമുഖം

അഴിമുഖം പ്രതിനിധി

മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇപ്പോള്‍ പലര്‍ക്കും ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. ഒരു ദിവസം ഫോണില്ലാതെ കഴിയുക എന്നൊക്കെ പറഞ്ഞാല്‍… ഹോ…ചിന്തിക്കാനേ കഴിയുന്നില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ തന്നെ അതിനടിമയായി കഴിഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ ഫോണുമായി അഭേദ്യമായ ബന്ധത്തിലാണോ. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ അതേ നിങ്ങളും അടിമയാണ്.

1) വീണയുടെ തന്ത്രികള്‍ മീട്ടുന്നത് പോലെ നിങ്ങളുടെ വിരലുകള്‍ എപ്പോഴും മൊബൈലിനെ തഴുകി തലോടും.

2) നേരം വെളുത്താലുടനെ നിങ്ങളുടെ കൈകള്‍ മൊബൈലിനെ തേടും, നിങ്ങളുടെ കണ്ണുകള്‍ നോട്ടിഫിക്കേഷനേയും.

3) കഴിക്കാനുള്ള ഭക്ഷണം മറന്നാലും നിങ്ങളുടെ ബാഗില്‍ ഒരു സ്‌പെയര്‍ ചാര്‍ജറോ പോര്‍ട്ടബിള്‍ ചാര്‍ജറോ വയ്ക്കാന്‍ നിങ്ങള്‍ മറക്കാറില്ല.

4) നിങ്ങളൊരു ആപ്പ് ഗുരു ആയിരിക്കും. അതായത് ലോകത്തുള്ള മിക്കവാറും മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഞ്ചരിക്കുന്ന സര്‍വ്വവിജ്ഞാനകോശമായിരിക്കും നിങ്ങള്‍. ആര്‍ക്കും എപ്പോഴും അതു വിശദീകരിച്ചു കൊടുക്കാനും നിങ്ങള്‍ തയ്യാറാവും.

5) റെഗുലര്‍ ആയി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിന്റെ മുഖമുദ്രയാകുന്നു. അപ്‌ഡേറ്റ് ചെയ്യാത്ത ഫോണുകളുമായി നടക്കുന്ന കൂട്ടുകാരെ നിങ്ങള്‍ കണക്കിന് പരിഹസിക്കുകയും ചെയ്യും.

6) നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ പേര്‍സണല്‍ ടെറിട്ടറി ആയിരിക്കും. അതിക്രമിച്ചു കയറുന്നവരെ നിങ്ങള്‍ പല്ലും നഖവും നാക്കും ഉപയോഗിച്ച് നേരിടും.

7) നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ഓരോ പൊട്ടും പൊടിയും നിങ്ങളുടെ മുഖത്തിലെ മുഖക്കുരു പോലെയാണ്. നിങ്ങളുടെ ഫോണിന് നിങ്ങള്‍ നല്ലൊരു ബ്യൂട്ടീഷ്യനായിരിക്കും.

8) ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഗെയിമുകളിലെല്ലാം നിങ്ങളായിരിക്കും ടോപ് സ്‌കോറര്‍ (വേറെ ആര്‍ക്കെങ്കിലും ഗെയിം കളിയ്ക്കാന്‍ അവസരം നിങ്ങള്‍ കൊടുക്കുന്നതു വരെ).

9) ഫ്രീ വൈഫൈ മനുഷ്യരാശിക്കുള്ള വരദാനമാണ്. നിങ്ങളുടെ ഫോണിലെ സ്‌കാനര്‍ ഊണും ഉറക്കവുമില്ലാതെ വൈഫൈ സോണ്‍ പരതിക്കൊണ്ടിരിക്കും.

10) നെറ്റ് വര്‍ക്ക് സിഗ്‌നല്‍ ഒരു ബാര്‍ കുറയുമ്പോള്‍ കാമുകി ഉപക്ഷിച്ചതിനേക്കാള്‍ വിഷമം നിങ്ങള്‍ക്കുണ്ടാവും (ബ്രൌസ് ചെയ്യുമ്പോഴും വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുമ്പോഴും ഇത് ഉച്ചസ്ഥായിയില്‍ എത്തും).

11 ) ഇപ്പോള്‍ നിങ്ങള്‍ ഈ ലേഖനം വായിക്കുന്നത് നിങ്ങളുടെ മൊബൈല്‍ ഫോണിലാണ്.

ഒരു മിനിറ്റ്, പ്ലേ സ്റ്റോറില്‍ പുതിയ ആപ്പ് വന്നതിന്റെ നോട്ടിഫിക്കേഷന്‍ വന്നു. ഡൗണ്‍ലോഡ് ചെയ്തിട്ട് വരാം. പോവല്ലേ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമുഖം പ്രതിനിധി

മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇപ്പോള്‍ പലര്‍ക്കും ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. ഒരു ദിവസം ഫോണില്ലാതെ കഴിയുക എന്നൊക്കെ പറഞ്ഞാല്‍… ഹോ… ചിന്തിക്കാനേ കഴിയുന്നില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ തന്നെ അതിനടിമയായി കഴിഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ ഫോണുമായി അഭേദ്യമായ ബന്ധത്തിലാണോ. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ടെങ്കില്‍, അതേ നിങ്ങളും അതിന് അടിമയാണ്.

1) വീണയുടെ തന്ത്രികള്‍ മീട്ടുന്നത് പോലെ നിങ്ങളുടെ വിരലുകള്‍ എപ്പോഴും മൊബൈലിനെ തഴുകി തലോടും.

2) നേരം വെളുത്താലുടനെ നിങ്ങളുടെ കൈകള്‍ മൊബൈലിനെ തേടും, നിങ്ങളുടെ കണ്ണുകള്‍ നോട്ടിഫിക്കേഷനേയും.

3) കഴിക്കാനുള്ള ഭക്ഷണം മറന്നാലും നിങ്ങളുടെ ബാഗില്‍ ഒരു സ്‌പെയര്‍ ചാര്‍ജറോ പോര്‍ട്ടബിള്‍ ചാര്‍ജറോ വയ്ക്കാന്‍ നിങ്ങള്‍ മറക്കാറില്ല.

4) നിങ്ങളൊരു ആപ്പ് ഗുരു ആയിരിക്കും. അതായത് ലോകത്തുള്ള മിക്കവാറും മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഞ്ചരിക്കുന്ന സര്‍വ്വവിജ്ഞാനകോശമായിരിക്കും നിങ്ങള്‍. ആര്‍ക്കും എപ്പോഴും അതു വിശദീകരിച്ചു കൊടുക്കാനും നിങ്ങള്‍ തയ്യാറാവും.

5) റെഗുലര്‍ ആയി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിന്റെ മുഖമുദ്രയാകുന്നു. അപ്‌ഡേറ്റ് ചെയ്യാത്ത ഫോണുകളുമായി നടക്കുന്ന കൂട്ടുകാരെ നിങ്ങള്‍ കണക്കിന് പരിഹസിക്കുകയും ചെയ്യും.

6) നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ പേര്‍സണല്‍ ടെറിട്ടറി ആയിരിക്കും. അതിക്രമിച്ചു കയറുന്നവരെ നിങ്ങള്‍ പല്ലും നഖവും നാക്കും ഉപയോഗിച്ച് നേരിടും.

7) നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ഓരോ പൊട്ടും പൊടിയും നിങ്ങളുടെ മുഖത്തിലെ മുഖക്കുരു പോലെയാണ്. നിങ്ങളുടെ ഫോണിന് നിങ്ങള്‍ നല്ലൊരു ബ്യൂട്ടീഷ്യനായിരിക്കും.

8) ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഗെയിമുകളിലെല്ലാം നിങ്ങളായിരിക്കും ടോപ് സ്‌കോറര്‍ (വേറെ ആര്‍ക്കെങ്കിലും ഗെയിം കളിയ്ക്കാന്‍ അവസരം നിങ്ങള്‍ കൊടുക്കുന്നതു വരെ).

9) ഫ്രീ വൈഫൈ മനുഷ്യരാശിക്കുള്ള വരദാനമാണ്. നിങ്ങളുടെ ഫോണിലെ സ്‌കാനര്‍ ഊണും ഉറക്കവുമില്ലാതെ വൈഫൈ സോണ്‍ പരതിക്കൊണ്ടിരിക്കും.

10) നെറ്റ് വര്‍ക്ക് സിഗ്‌നല്‍ ഒരു ബാര്‍ കുറയുമ്പോള്‍ കാമുകി ഉപക്ഷിച്ചതിനേക്കാള്‍ വിഷമം നിങ്ങള്‍ക്കുണ്ടാവും (ബ്രൌസ് ചെയ്യുമ്പോഴും വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുമ്പോഴും ഇത് ഉച്ചസ്ഥായിയില്‍ എത്തും).

11 ) ഇപ്പോള്‍ നിങ്ങള്‍ ഈ ലേഖനം വായിക്കുന്നത് നിങ്ങളുടെ മൊബൈല്‍ ഫോണിലാണ്.

ഒരു മിനിറ്റ്, പ്ലേ സ്റ്റോറില്‍ പുതിയ ആപ്പ് വന്നതിന്റെ നോട്ടിഫിക്കേഷന്‍ വന്നു. ഡൗണ്‍ലോഡ് ചെയ്തിട്ട് വരാം. പോവല്ലേ!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമുഖം പ്രതിനിധി

മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇപ്പോള്‍ പലര്‍ക്കും ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്. ഒരു ദിവസം ഫോണില്ലാതെ കഴിയുക എന്നൊക്കെ പറഞ്ഞാല്‍… ഹോ… ചിന്തിക്കാനേ കഴിയുന്നില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ തന്നെ അതിനടിമയായി കഴിഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ ഫോണുമായി അഭേദ്യമായ ബന്ധത്തിലാണോ. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍, അതേ നിങ്ങളും അതിന് അടിമയാണ്.

1) വീണയുടെ തന്ത്രികള്‍ മീട്ടുന്നത് പോലെ നിങ്ങളുടെ വിരലുകള്‍ എപ്പോഴും മൊബൈലിനെ തഴുകി തലോടും.

2) നേരം വെളുത്താലുടനെ നിങ്ങളുടെ കൈകള്‍ മൊബൈലിനെ തേടും, നിങ്ങളുടെ കണ്ണുകള്‍ നോട്ടിഫിക്കേഷനേയും.

3) കഴിക്കാനുള്ള ഭക്ഷണം മറന്നാലും നിങ്ങളുടെ ബാഗില്‍ ഒരു സ്‌പെയര്‍ ചാര്‍ജറോ പോര്‍ട്ടബിള്‍ ചാര്‍ജറോ വയ്ക്കാന്‍ നിങ്ങള്‍ മറക്കാറില്ല.

4) നിങ്ങളൊരു ആപ്പ് ഗുരു ആയിരിക്കും. അതായത് ലോകത്തുള്ള മിക്കവാറും മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സഞ്ചരിക്കുന്ന സര്‍വ്വവിജ്ഞാനകോശമായിരിക്കും നിങ്ങള്‍. ആര്‍ക്കും എപ്പോഴും അതു വിശദീകരിച്ചു കൊടുക്കാനും നിങ്ങള്‍ തയ്യാറാവും.

5) റെഗുലര്‍ ആയി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിന്റെ മുഖമുദ്രയാകുന്നു. അപ്‌ഡേറ്റ് ചെയ്യാത്ത ഫോണുകളുമായി നടക്കുന്ന കൂട്ടുകാരെ നിങ്ങള്‍ കണക്കിന് പരിഹസിക്കുകയും ചെയ്യും.

6) നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ പേര്‍സണല്‍ ടെറിട്ടറി ആയിരിക്കും. അതിക്രമിച്ചു കയറുന്നവരെ നിങ്ങള്‍ പല്ലും നഖവും നാക്കും ഉപയോഗിച്ച് നേരിടും.

7) നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ഓരോ പൊട്ടും പൊടിയും നിങ്ങളുടെ മുഖത്തിലെ മുഖക്കുരു പോലെയാണ്. നിങ്ങളുടെ ഫോണിന് നിങ്ങള്‍ നല്ലൊരു ബ്യൂട്ടീഷ്യനായിരിക്കും.

8) ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഗെയിമുകളിലെല്ലാം നിങ്ങളായിരിക്കും ടോപ് സ്‌കോറര്‍ (വേറെ ആര്‍ക്കെങ്കിലും ഗെയിം കളിയ്ക്കാന്‍ അവസരം നിങ്ങള്‍ കൊടുക്കുന്നതു വരെ).

9) ഫ്രീ വൈഫൈ മനുഷ്യരാശിക്കുള്ള വരദാനമാണ്. നിങ്ങളുടെ ഫോണിലെ സ്‌കാനര്‍ ഊണും ഉറക്കവുമില്ലാതെ വൈഫൈ സോണ്‍ പരതിക്കൊണ്ടിരിക്കും.

10) നെറ്റ് വര്‍ക്ക് സിഗ്‌നല്‍ ഒരു ബാര്‍ കുറയുമ്പോള്‍ കാമുകി ഉപക്ഷിച്ചതിനേക്കാള്‍ വിഷമം നിങ്ങള്‍ക്കുണ്ടാവും (ബ്രൌസ് ചെയ്യുമ്പോഴും വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുമ്പോഴും ഇത് ഉച്ചസ്ഥായിയില്‍ എത്തും).

11 ) ഇപ്പോള്‍ നിങ്ങള്‍ ഈ ലേഖനം വായിക്കുന്നത് നിങ്ങളുടെ മൊബൈല്‍ ഫോണിലാണ്.

ഒരു മിനിറ്റ്, പ്ലേ സ്റ്റോറില്‍ പുതിയ ആപ്പ് വന്നതിന്റെ നോട്ടിഫിക്കേഷന്‍ വന്നു. ഡൗണ്‍ലോഡ് ചെയ്തിട്ട് വരാം. പോവല്ലേ!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍