UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും പുറപ്പെടും മുമ്പ് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

അഴിമുഖം പ്രതിനിധി

ബാങ്കുകളിലും എടിഎമ്മുകളിലും നീണ്ട ക്യൂവിന് കാരണമാക്കിക്കൊണ്ട് ഉയര്‍ന്ന മുല്യമുള്ള രണ്ട് നോട്ടുകള്‍ അസാധുവാക്കിയ നടപടി വന്നിട്ട് ഇന്നേക്ക് 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും ക്യൂവിന്റെ നീളം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. നവംബര്‍ ഒമ്പതിന്, അതിന്റെ 70 ശതമാനം ചിലവുകള്‍ നിര്‍വഹിക്കുന്നതിന് പണത്തെ ആശ്രയിക്കുന്ന ഒരു രാജ്യത്ത് പ്രചാരത്തിലുള്ള പണത്തിന്റെ 86 ശതമാനം വരുന്ന 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചിതിനെ തുടര്‍ന്ന പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കുന്നതിനായി നിരവധി ഭരണനിര്‍വഹണപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ബാങ്കുകളിലേക്കും എടിഎമ്മകളിലേക്കും പുറപ്പെടും മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍ ചുവടെ.

1.എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2,500 ആയി നിജപ്പെടുത്തിയിരിക്കുന്നു. 

ഒരു ദിവസം ഒരു എടിഎമ്മില്‍ നിങ്ങള്‍ക്ക് പരാവധി 2,500 രൂപയേ പിന്‍വലിക്കാന്‍ സാധിക്കൂ. പക്ഷെ പുതിയ 500-ന്റെയും 2000-ത്തിന്റെയും നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുന്നതരത്തില്‍ എടിഎം യന്ത്രങ്ങള്‍ പുതുക്കേണ്ടിയിരിക്കുന്നു. ഇതുവരെ പരിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത എടിഎമ്മുകളില്‍ നിന്നും 2000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ.

2. തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നിന്നും 2000 രൂപ

എടിഎമ്മുകളിലെ ക്യൂ വല്ലാതെ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടായിരം രൂപ വരെ പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍  പൊതുമേഖല എണ്ണ കമ്പനികളുടെ തിരഞ്ഞെടുത്ത പമ്പുകളില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള അത്തരം 2,500 പമ്പുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്ബിഐയുടെ വില്‍പന യന്ത്രങ്ങളാണ് ഇവിടെങ്ങളിലെല്ലാം ഉപയോഗിക്കുന്നത്. ഇത്തരം പമ്പുകളുടെ എണ്ണം 20,000 ആയി വര്‍ദ്ധിപ്പിക്കും. എച്ചഡിഎഫ്‌സി, സിറ്റിബാങ്ക്, ഐസിഐസിഐ എന്നിവയുടെ പണം സ്വൈപ്പ് ചെയ്യുന്ന യന്ത്രങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെയാണിത് (അഖിലേന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.)

3. സേവിംഗ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാം. 

സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ഒരു ഉപഭോക്താവിന് ബാങ്കില്‍ നിന്നും പ്രതിവാരം 24,000 രൂപ വരെ പിന്‍വലിക്കാം. എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും.

4. കറന്റ് അക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപ

മൂന്നു മാസത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കറണ്ട് അക്കൗണ്ടുകളില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാം. വ്യാപാരസമൂഹത്തിന്റെ, പ്രത്യേകിച്ചും ചെറുകിട വ്യാപാരികളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.

5. ഈ മാസം 24 വരെ നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് നിവര്‍ത്തിക്കാന്‍ സാധിക്കുന്ന ചില ആവശ്യങ്ങള്‍.

ജല, വൈദ്യുത ബില്ലുകള്‍, ഫീസുകള്‍, ആശുപത്രി ബില്ലുകള്‍, നികുതികള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലേക്ക് ഒടുക്കേണ്ട പിഴകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു (പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ).

6. പണം മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000 മാത്രം

പിന്‍വലിച്ച പഴയ അഞ്ഞൂറ്, ആയിരം രൂപകള്‍ മാറ്റി പ്രതിദിനം രണ്ടായിരം രൂപ വരെ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബാക്കിയുള്ള തുക ബാങ്ക് നിക്ഷേപമായി കിടക്കും.

7. കാശ് നിക്ഷേപിക്കാനുള്ള ചട്ടങ്ങള്‍ 

ഡിസംബര്‍ 30 വരെ പിന്‍വലിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കും. എന്നാല്‍ അനുവദിച്ച 2.5 ലക്ഷം പരിധിയില്‍ കൂടുതലാണ് നോട്ടുകളുടെ മൂല്യമെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യമായി വരും.

8. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള പിന്‍വലിക്കല്‍ പരിധി

ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹങ്ങളുടെ സമയമാണ്. കുടുംബ ചടങ്ങുകളുമായി ബന്ധപ്പെട്ട് വിവിധാവശ്യങ്ങള്‍ക്കായി പണം അത്യാവശ്യമായി വരുന്ന സന്ദര്‍ഭം. വിവാഹത്തിന്റെ തെളിവ് സമര്‍പ്പിക്കപ്പെടുന്ന പക്ഷം, വരനോ വധുവിനോ അവരുടെ കുടുംബങ്ങള്‍ക്ക് കെവൈസി ഉള്ള തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും.

9. കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് ആശ്വാസം

രാജ്യത്ത് ഇപ്പോള്‍ വിവിധ കൃഷികള്‍ക്ക് വിത്തിറക്കുന്ന സമയമായതിനാല്‍, കര്‍ഷകര്‍ക്ക് പ്രതിവാരം 25,000 രൂപ വരെ പിന്‍വലിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് (കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ഇത് പിന്‍വലിക്കാം). എന്നാല്‍ വിത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വിളയ്ക്ക് അനുസൃതമായേ ഈ തുക അനുവദിക്കൂ. കാര്‍ഷിക ഉല്‍പന്ന വിപണന കമ്മിറ്റികളില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ക്ക് പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാം.

10. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അഡ്വാന്‍സ്

ഗ്രൂപ്പ് സി വരെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ശമ്പളത്തില്‍ നിന്നും 10,000 രൂപവരെ മുന്‍കൂറായി അവകാശപ്പെടാം. നവംബര്‍ മാസത്തിലെ ശമ്പളത്തില്‍നിന്നും ഈ അഡ്വാന്‍സ് തിരികെ പിടിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍