UPDATES

കനയ്യയെയും ഉമറിനെയും വധിക്കാന്‍ പത്ത് പ്രവര്‍ത്തകര്‍ ജെഎന്‍യുവില്‍ ; നവ നിര്‍മ്മാണ്‍ സേനാ നേതാവ്

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും വധിക്കാന്‍ പത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിച്ചതായി നവ നിര്‍മ്മാണ്‍ സേനാ നേതാവിന്റെ ഭീഷണി. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ മീററ്റില്‍ നിന്നുള്ള നേതാവ് അമിത് ജനിയുടെതാണ് വിവാദ പ്രസ്താവന. ആയുധങ്ങളുമായി കാമ്പസിനകത്തുള്ള പ്രവര്‍ത്തകര്‍ കനയ്യയെയും ഉമറിനെയും വധിക്കാന്‍ അവസരം കാത്തിരിക്കുകയാണെന്നും നവരാത്രിക്കു മുന്‍പായി ഇത് നടപ്പിലാക്കും എന്നും ജനി പറയുന്നു. മാര്‍ച്ച് 31 ന് മുമ്പായി ദില്ലിയില്‍ നിന്ന് പോകണമെന്ന് കനയ്യയ്ക്കും ഉമര്‍ ഖാലിദിനും അന്ത്യശാസനം നല്‍കിയിരുന്നുവെന്നും, ഇന്നലെ പറഞ്ഞ തീയതി കഴിഞ്ഞതോടെ ഹോസ്റ്റലില്‍ നിന്ന് തന്റെ ചില കുട്ടികള്‍ വിളിച്ചുവെന്നും എന്തു ചെയ്യണമെന്ന് ചോദിച്ചുവെന്നും അമിത് ജനി പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍