UPDATES

ന്യൂസ് അപ്ഡേറ്റ്സ്

1000ന്റെ പുതിയ നോട്ട് വരുന്നു; എപ്പോള്‍ വരുമെന്ന് മാത്രം അറിയില്ല

അതേസമയം പുതിയ 1000 രൂപ നോട്ടുകള്‍ എപ്പോള്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമായി പിന്‍വലിച്ച 1000 രൂപ നോട്ട് പുതിയ രൂപത്തില്‍ തിരിച്ച് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും. പുതിയ 1000 രൂപ നോട്ട് അച്ചടിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് ഒരു മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പറയുന്നത്. അതേസമയം പുതിയ 1000 രൂപ നോട്ടുകള്‍ എപ്പോള്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 1000 രൂപ നോട്ട് ജനുവരിയില്‍ തന്നെ പുറത്തിറക്കാനായിരുന്നു പദ്ധതിയെങ്കിലും 500 രൂപ നോട്ടിന്‍റെ ആവശ്യം കൂടുതലായിരുന്നത് കൊണ്ട് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ജനുവരി 27ന്റെ കണക്ക് പ്രകാരം 500ന്റേതും 2000ന്‌റേതുമായി 9.92 ലക്ഷം കോടി നോട്ടുകളാണ് നിലവില്‍ വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന്റെ മൂല്യം വ്യക്തമാക്കിയിട്ടില്ല ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. മാര്‍ച്ച് 13ഓടെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്നാണ് പറയുന്നത്. നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30നും ഇടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ബാങ്കില്‍ തിരിച്ചെത്തിയ 500, 1000 രൂപ നോട്ടുകള്‍ സംബന്ധിച്ച് വളരെ കൃത്യമായ കണക്കുകളായിരിക്കും നല്‍കുകയെന്നും ഏകദേശ കണക്കായിരിക്കില്ലെന്നും ആണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍