UPDATES

11 ലക്ഷം വെറും കടലാസു കഷ്ണം; ബിജെപി നേതാവിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയ മുടങ്ങി

എന്‍ഡിഎ സര്‍ക്കാര്‍ പഴയ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രി നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ തന്റെ കരള്‍ ശസ്ത്രക്രിയയ്ക്കായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി സംഘടിപ്പിച്ച പതിനൊന്ന് ലക്ഷം രൂപ വെറും കടലാസായി മാറിയതിന്റെ വിഷമത്തിലാണ് ഭോപ്പാലില്‍ നിന്നുള്ള ഹരികൃഷ്ണ ഗുപ്ത. ബിജെപിയുടെ ലിധോര നഗരാദ്ധ്യക്ഷനായ തനിക്ക്  സ്വന്തം പാര്‍ട്ടിയുടെ തീരുമാനം കനത്ത തിരിച്ചടിയായിരിക്കുകയാണെന്ന് ഗുപ്ത പറയുന്നു.

അടുത്ത അഞ്ച് ദിവസത്തിനുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നില്ലെങ്കില്‍ തന്റെ ജീവന്‍ അപകടത്തിലാവുമെന്നും അദ്ദേഹം പറയുന്നു. ശസ്ത്രക്രിയയ്ക്കായി നോയിഡയിലെ ജെ പി ആശുപത്രിയില്‍ 19 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. നോട്ട് നിരോധനം വന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 13ന് ശസ്ത്രക്രിയ നടത്താനായിരുന്നു മുന്‍തീരുമാനം.

കരള്‍ രോഗത്തെ തുടര്‍ന്ന് ഗുപ്ത കിടപ്പിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ മകന്‍ ഒരു ചെറിയ കടയില്‍ ചായയും സമോസയും ബജിയും വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. പതിനൊന്നു ലക്ഷം സംഘടിപ്പിക്കുകയും ബാക്കി പണത്തിനായി വീട് വില്‍ക്കുകയും ചെയ്യാനായിരുന്നു കുടംബത്തിന്റെ തീരുമാനം. എന്നാല്‍ ഇതുവരെ വീട് വാങ്ങാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍