UPDATES

യെമന്‍ ആക്രമണം: 13 പേര്‍ സുരക്ഷിതരെന്നും ഏഴ് പേരെ കാണാനില്ലെന്നും വിദേശകാര്യ വക്താവ്

അഴിമുഖം പ്രതിനിധി

യെമനില്‍ 20 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. കൊല്ലപ്പെട്ടതായി കരുതിയ 20 പേരില്‍ 13 പേരും ജീവിച്ചിരിക്കുന്നതായും ഏഴ് പേരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഈ ഇന്ത്യാക്കാരുടെ വ്യക്തിവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെര്‍ബേറയ്ക്കും മൊഖായ്ക്കും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ടുകളില്‍ യാത്ര ചെയ്തിരുന്ന 20 ഇന്ത്യാക്കാര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണം ഉണ്ടായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
യെമനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രാദേശിക ബോട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് വക്താവ് അറിയിച്ചു. സൗദി നേതൃത്വം നല്‍കുന്ന സൈന്യമാണ് ബോട്ടിന് നേരെ ആക്രമണം നടത്തിയത്. എണ്ണ കൊള്ളയടിക്കാന്‍ എത്തിയവരാണ് ബോട്ടു യാത്രക്കാരന്‍ എന്ന് കരുതിയാണ് ആക്രമണം ഉണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍