UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദങ്ങള്‍ക്ക് വിട, 13-ാം നമ്പറിനും മന്ത്രിയായി

അഴിമുഖം പ്രതിനിധി

13-ാം നമ്പര്‍ സ്‌റ്റേറ്റ് കാറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി. ധനകാര്യമന്ത്രി തോമസ് ഐസക്കാണ് അശുഭകരം എന്ന് പറഞ്ഞ് യുഡിഎഫ് മന്ത്രിമാര്‍ തിരസ്‌കരിച്ച 13-ാം നമ്പര്‍ കാറിനെ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ പുതിയ നമ്പര്‍ അനുവദിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ സെക്രട്ടറിയേറ്റില്‍ ധനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ എത്തും.

പുതിയ മന്ത്രിസഭ ചുമതലയേറ്റപ്പോള്‍ മന്ത്രിസഭയിലെ 19 പേരില്‍ ആര്‍ക്കും 13-ാം നമ്പര്‍ കാര്‍ ലഭിക്കാതിരുന്നത് വിവാദമായിരുന്നു. മുന്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി 13-ാം നമ്പര്‍ കാര്‍ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നാലെ വന്ന യുഡിഎഫ് സര്‍ക്കാരിലാരും ആ നമ്പര്‍ എടുത്തില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ കാറുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ പിണറായി വിജയന്‍ മന്ത്രിസഭയുടെ തീരുമാനം. അതിനാല്‍ പുതിയ മന്ത്രിസഭയിലും 13-ാം നമ്പര്‍ കാറുണ്ടായില്ല. ഇത് വിവാദമായതിനെ തുടര്‍ന്നാണ് അശുഭകരം എന്ന് മുദ്രകുത്തി എല്ലാവരും പുറംതള്ളിയിരുന്ന 13-നെ ഏറ്റെടുക്കാന്‍ തോമസ് ഐസക് തയ്യാറായത്. കൂടാതെ മന്ത്രിമന്ദിരങ്ങളില്‍ അശുഭകാരിയെന്ന വിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും തോമസ് ഐസക്കിനാണ്. മന്‍മോഹനില്‍ താമസിക്കുന്നവര്‍ അടുത്ത നിയമസഭ കാണുകയില്ലെന്നാണ് വിശ്വാസം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍