UPDATES

68 ദിവസത്തെ ഉപവാസത്തെ തുടർന്ന് എട്ടാം ക്‌ളാസ്സുകാരി അന്തരിച്ചു

അഴിമുഖം പ്രതിനിധി

ആന്ധ്രാ പ്രദേശിലെ സെക്കന്ദരാബാദിൽ ആരാധന എന്ന ഏട്ടാ ക്‌ളാസ്സുകാരി 68 ദിവസത്തെ ഉപവാസത്തെ തുടർന്ന്  ഹൃദയാഘാതം വന്നു മരിച്ചു. ഉപവാസം പൂർത്തീകരിച്ചു രണ്ടു ദിവസത്തിന് ശേഷം ശേഷം ആശുപത്രിയിൽ  വെച്ചായിരുന്നു അന്ത്യ൦. ജൈനമത വിശ്വാസ പ്രകാരം ചൗമാസത്തിൽ വ്രതമെടുക്കുന്നത് ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ്.

ആരാധനയെ  ബാൽ  തപസ്വി ആയി പ്രഖ്യാപിച്ച്  മരണാനന്തര കർമ്മങ്ങൾ വമ്പിച്ച ജനക്കൂട്ടത്തോടെ ആഘോഷമായാണവർ നടത്തിയത്. ഏകദേശം അറുന്നൂറോളം പേരാണ് ചടങ്ങുകളിൽ പങ്കുകൊണ്ടത്. ഇതിനു മുമ്പ് ആരാധന 41 ദിവസം നീണ്ടു നിന്നിരുന്ന  ഉപവാസമെടുത്തിട്ടുണ്ട്.

‘ഇത്തരത്തിലുള്ള വ്രതാനുഷ്ടാങ്ങൾ അനുഷ്ഠിക്കുന്നത് വൃദ്ധരാണ്. ഇവര്‍ സമുദായത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യാറുണ്ട്.  എന്നാൽ സ്കൂളിൽ പോലും പറഞ്ഞയക്കാതെയാണ് പതിമൂന്നുകാരിയെ കൊണ്ടാണ് ഇത് ചെയ്യിച്ചിരിക്കുന്നത്. ഇതാണ് എതിര്‍ക്കപ്പെടേണ്ടത്’ ജൈന്‍  സമുദായ അംഗമായ ലളിത എന്ന സ്ത്രീ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല. ആരാധാന ഉപവാസമിരിക്കുകയാണ് എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അവളുടെ ഒപ്പം സെല്‍ഫി എടുക്കാന്‍ വേണ്ടി എല്ലാവരും വന്നിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ എന്തിനാണ് അവളെ 68 ദിവസം ഉപവാസം കിടക്കാന്‍ അനുവദിച്ചത് എന്നാണ് ചോദിക്കുന്നത്’. ആരാധനയുടെ മുത്തച്ഛന്‍ മനേക്ചന്ദ് സാംദരിയ പറഞ്ഞു. 

അതേ സമയം കുട്ടികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഉടന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍