UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികല വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ 130 പേര്‍ പങ്കെടുത്തു

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിഎംകെ

തമിഴ്‌നാട്ടില്‍ ശശികല വിളിച്ചു ചേര്‍ത്ത അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ 130 പേര്‍ പങ്കെടുത്തതായി അണ്ണാ ഡിഎംകെ അവകാശപ്പെട്ടു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിഎംകെയാണെന്ന് യോഗത്തില്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്തുകൊണ്ട് ശശികല ആരോപിച്ചു.

മുഖ്യമന്ത്രിയാകാന്‍ ഒ പനീര്‍സെല്‍വം നേരത്തെ തന്നെ ശ്രമിച്ചിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. പ്രസംഗത്തിനിടെ പനീര്‍സെല്‍വം വഞ്ചകനാണെന്ന് ശശികല ആരോപിച്ചു. വഞ്ചന വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. അമ്മ നയിച്ച വഴേ തന്നെ താന്‍ പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 33 കൊല്ലം താന്‍ അമ്മയുടെ നിഴലായി നടന്നു.

അമ്മയുടെ മരണത്തില്‍ സംശയമുണ്ടെങ്കില്‍ ഇത്രയും കാലം പനീര്‍സെല്‍വം എന്തുകൊണ്ട് മിണ്ടിയില്ലെന്നും അവര്‍ ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അദ്ദേഹം ആരോടാണ് സംസാരിച്ചതെന്നും അവര്‍ ചോദിച്ചു. ഇത്തരം ഹീനമായ നീക്കങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അണ്ണാ ഡിഎംകെ ആസ്ഥാനത്താണ് യോഗം വിളിച്ചുചേര്‍ത്തത്.

അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാനും നിയമസഭ കക്ഷി യോഗം തീരുമാനിച്ചു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ശശികലയ്ക്കുണ്ടെന്ന് വ്യക്തമാക്കാനാണ് ഇത്. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ സി വിദ്യാസാഗര റാവു മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് അവര്‍ രാഷ്ട്രപതിയെ ബോധിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍