UPDATES

വിദേശം

സ്വിറ്റ്‌സര്‍ലാന്റില്‍ കനത്ത മഞ്ഞുവീഴ്ച: 13,000 ടൂറിസ്റ്റുകള്‍ ആല്‍പ്‌സ് മേഖലയില്‍ കുടുങ്ങി

24 മണിക്കൂറിനുള്ളില്‍ ഏഴടിയോളം ഉയരത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതായി എടിഎസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പല പ്രദേശങ്ങളിലും കനത്ത മഴയും ശീതക്കാറ്റുമുണ്ട്.

സ്വിറ്റ്‌സര്‍ലാന്റിലെ കനത്ത മഞ്ഞുവീഴ്ചയില്‍ 13,000ത്തോളം ടൂറിസ്റ്റുകള്‍ ആല്‍പ്‌സിലെ സെര്‍മത് മേഖലയില്‍ കുടുങ്ങി. ആല്‍പ്‌സിലെ ഏറ്റവും ജനപ്രിയ സകൈയിംഗ് കേന്ദ്രമാണ് സെര്‍മത്. സമീപഗ്രാമങ്ങളില്‍ നിന്ന് നിരവധി പേരെ ഹെലികോപ്റ്ററുകള്‍ എത്തി ഒഴിപ്പിച്ചു. എന്നാല്‍ മറ്റുള്ളവര്‍ റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. റോഡ്, റെയില്‍ ഗതാഗതം ഇവിടെ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. പൈറീന്‍സില്‍ ഒരു സ്‌കൈയര്‍ അപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പല പ്രദേശങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. 24 മണിക്കൂറിനുള്ളില്‍ ഏഴടിയോളം ഉയരത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതായി എടിഎസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പല പ്രദേശങ്ങളിലും കനത്ത മഴയും ശീതക്കാറ്റുമുണ്ട്. സെസ്ട്രയര്‍സിലെ ഇറ്റാലിയന്‍ ആല്‍പ്‌സ് റിസോര്‍ട്ടില്‍ ഹിമപാതം കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. 2006ലെ ടൂറിന്‍ ഗെയിംസ് നടന്ന ഒളിംപിക് വില്ലേജ് കോംപ്ലക്‌സില്‍ നിന്ന് നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം സ്‌കൂള്‍ അവധി കഴിഞ്ഞതിനാല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍