UPDATES

വിദേശം

ചൈനയില്‍ ഇനി ഷി ജിന്‍പിങിന്റെ ഏകാധിപത്യം; ആജീവനാന്തം പ്രസിഡന്റായി തുടരാം

മാവോ സെ ദൊങിന് ശേഷം ചൈനയുടെ ഏറ്റവും കരുത്തുറ്റ നേതാവായും 64കാരനായ ഷി ജിന്‍പിങ് മാറുകയാണ്.

ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് ആജീവനാന്ത കാലം അധികാരത്തില്‍ തുടരാന്‍ ഷി ജിന്‍ പിങിന് അനുമതി നല്‍കുന്ന ഭരണഘടന ഭേഗതി ചൈനീസ് പാര്‍ലമെന്റ് പാസാക്കി. അഞ്ച് വര്‍ഷം വീതം പരമാവധി രണ്ട് ടേമിലെ ഒരാള്‍ക്ക് പ്രസിഡന്റാകാനാകൂ എന്ന ഭരണഘടന വ്യവസ്ഥ ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി) മാറ്റി. വോട്ടിനിട്ടപ്പോള്‍ 2958 പേരാണ് ഭരണഘടന ഭേദഗതിയെ അനുകൂലിച്ചത്. ഇതോടെ മാവോ സെ ദൊങിന് ശേഷം ചൈനയുടെ ഏറ്റവും കരുത്തുറ്റ നേതാവായും 64കാരനായ ഷി ജിന്‍പിങ് മാറുകയാണ്. അതേസമയം ഔദ്യോഗിക ചൈനീസ് മാധ്യമങ്ങളായ സിന്ഹ്വയോ ഗ്ലോബല് ടൈംസോ പ്രസിഡന്റ സ്ഥാനത്തിന്റെ കാലാവധി സംബന്ധിച്ച് വരുത്തിയ ഭേദഗതികളെപ്പറ്റി പറയുന്നില്ല. ഷി ജിന് പിങിന്റെ ചിന്ത ഭരണഘടനയില് ഉള്പ്പെടുത്തി എന്നാണ് വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്.

തുടര്‍ച്ചയായി രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുപാര്‍ശ നേരത്തെ പാര്‍ട്ടി പ്ലീനം അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി വിട്ടത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ലമെന്റിലെ ഏഴംഗ സ്റ്റാന്റിങ് കമ്മിറ്റിയും ഏകകണ്‌ഠേന ഭേദഗതി നിര്‍ദ്ദേശം അംഗീകരിച്ചു. 2958 പേര്‍ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ പ്രമേയത്തെ തള്ളി. രണ്ടു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ചൈനയില്‍ പുതിയൊരു ഏകാധിപതി ജനിച്ചിരിക്കുന്നു, ഇന്ത്യ കരുതലോടെയിരിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍