UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നു; 15 മലയാളികളുള്‍പ്പടെ 152 ഇന്ത്യക്കാര്‍ക്ക് ഐഎസ് വധ ഭീഷണി

കേരളത്തില്‍ നിന്ന് നാലു പത്രപ്രവര്‍ത്തകരും 11 കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്കുമാണ് വധഭീഷണിയുള്ളത്

തീവ്രവാദ സംഘടന ഐഎസ് തയ്യാറാക്കിയ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 15 മലയാളികളുള്‍പ്പടെ 152 ഇന്ത്യക്കാര്‍ക്ക് ഐഎസ് വധ ഭീഷണിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) റിപ്പോര്‍ട്ട്. ഐഎസിലേക്ക് ഇന്ത്യയില്‍ നിന്ന് ആളെ റിക്രൂട്ട് ചെയ്യുന്ന മഹാരാഷ്ട്രക്കാരന്‍ നാജിര്‍ ബിന്‍ യാഫിയുടെ ലാപ് ടോപ്പില്‍ നിന്നാണ് എന്‍ഐഎ-യ്ക്ക് ഈ വിവരം ലഭിച്ചത്.

കേരളത്തില്‍ നിന്ന് നാലു പത്രപ്രവര്‍ത്തകരും 11 കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്കുമാണ് വധഭീഷണിയുള്ളത്. ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നെന്നാണ് മലയാളികളായ പത്രപ്രവര്‍ഷത്തകരില്‍ ഐഎസ് ആരോപികുന്ന കുറ്റം. ഐഎസ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നുവെന്നും അവരുടെ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസിനെ സഹായിക്കുന്നുവെന്നതാണ് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ ലക്ഷ്യം വച്ചതിന് പിന്നില്‍. ഐഎസ് നേതാവ് ഷാഫി അര്‍മറിനാണ് ഇന്‍സ്റ്റഗ്രാം വഴി നാജിര്‍ വധിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ നല്‍കിയത്.

ഇതില്‍ ഇവരുടെ പേര്, ഔദ്യോഗികപദവി, കമ്പനികളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവയുണ്ട്. ഐഎസിന്റ വധഭീഷണി പട്ടികയില്‍ സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കൂടുതല്‍ പേരും. മഹാരാഷ്ട്രയില്‍ നിന്ന് 70 പേര്‍ കര്‍ണാടകയില്‍ നിന്ന് 30, ഡല്‍ഹിയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും 15 വീതവും പശ്ചിമ ബംഗാളില്‍ നിന്നും ഏഴുപേരുമുണ്ട്.

ലോകത്താകമാനം വധിക്കപ്പെടേണ്ടവരുടെ 8318 പേരുടെ പട്ടിക 2016 ജൂണില്‍ ഐഎസ് സംഘടന തയ്യാറാക്കിയിരുന്നു. ഇത്രയധികം ഇന്ത്യക്കാരും മലയാളികളും ഐഎസ് പട്ടികയില്‍ ഇടം പിടിക്കുന്നത് ഇതാദ്യമാണ്. ഇതേത്തുടര്‍ന്ന് ഇവരുടെ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍