UPDATES

എഡിറ്റര്‍

അഞ്ചു ലക്ഷം രൂപയും ബൈക്കും ;150 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റി 22കാരന്‍

Avatar

യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ നമുക്കിടയില്‍. മഞ്ഞു നിറഞ്ഞ മലഞ്ചെരിവിലൂടെ, തിരകളാര്‍ക്കുന്ന കടല്‍ക്കരയിലൂടെ, മഴക്കാടുകള്‍ക്കിടയിലൂടെ,മരുഭൂമിയുടെ പൊള്ളുന്ന ചൂടിനെ അറിഞ്ഞ്…

അങ്ങനെയങ്ങനെ എത്രയെത്ര ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊതിക്കുന്നുണ്ടാകും നമ്മളില്‍ പലരും.

എല്ലാ യാത്രാമോഹികളുടെയും ആഗ്രഹമായിരിക്കും ഇന്ത്യ മുഴുവനൊന്ന് ചുറ്റിക്കാണുകയെന്നത്. കൂട്ടിന് ഒരു ബൈക്കും ഉണ്ടെങ്കില്‍ സംഗതി ബഹുവിശേഷം ആയിരിക്കും. നമ്മളെല്ലാം കൊതിക്കുന്ന അക്കാര്യം രോഹിത് സുബ്രമണ്യന്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ ഒറ്റയ്ക്ക് സാധിച്ചിരിക്കുന്നു. പതിമൂന്നാം വയസ്സില്‍ തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്ത് ശീലിച്ച രോഹിത്തിന് ഇന്ത്യ മുഴുവന്‍ കാണണമെന്ന് അത്രയേറെ ആഗ്രഹമുണ്ടായിരുന്നു. ഒടുവിലത് നിറവേറ്റാന്‍ തന്നെ രോഹിത് തീരുമാനിച്ചു. യാത്രയ്ക്കാവശ്യമായ ഫണ്ട് ശേഖരിക്കാന്‍ ആരംഭിച്ച രോഹിത് അഞ്ച് ലക്ഷം രൂപയോളം ലഭിച്ചപ്പോള്‍ തന്‍റെ യാത്രയങ്ങ് ആരംഭിച്ചു.

വെറും യാത്രയല്ല ഇന്ത്യയുടെ ഹൃദയം തൊട്ടുള്ള യാത്ര. താന്‍ സന്ദര്‍ശിച്ച സംസ്ഥാനങ്ങളില്‍ എല്ലാം രോഹിത് ജോലിയും ചെയ്തു. തമിഴ്നാട്ടില്‍ ഐസ് ക്രീം വില്പനക്കാരനായും മുംബൈയില്‍ വട പാവ് കച്ചവടക്കാരനായും അസമില്‍ കര്‍ഷകനായും മണിപ്പൂരില്‍ മത്സ്യതൊഴിലാളിയായും രോഹിത് ജോലിയും ചെയ്തു.

150 ദിവസം കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു രോഹിത്. 

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം https://goo.gl/0Aa7Oi

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍