UPDATES

ട്രെന്‍ഡിങ്ങ്

2023 ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകണം; 150 ഹിന്ദു സംഘടനകളുടെ യോഗം ഗോവയില്‍ ചേരുന്നു

ജനങ്ങള്‍ ഹിന്ദുരാഷ്ട്രം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് യോഗി ആദിത്യനാഥിന്റെ വിജയമെന്ന് യോഗം സംഘടിപ്പിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതി

2023 ഓടെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി തീര്‍ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഹിന്ദുമതസംഘടനകള്‍ യോഗം ചേരുന്നു. ജൂണ്‍ 14 മുതല്‍ 17 വരെ ഗോവയില്‍ സംഘടിപ്പിക്കുന്ന സമ്മോളത്തില്‍ രാജ്യത്തുള്ള 150 ഹിന്ദുസംഘടനകള്‍ ചേര്‍ന്ന് ഇങ്ങനെയൊരു പദ്ധതിക്കു രൂപം കൊടുക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദു ജനജാഗ്രതി സമിതി(എച്ച്‌ജെഎസ്) ആണ് ഹിന്ദുമതസംഘടനകളുടെ സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഡോ. നരേന്ദ്ര ധബോല്‍ക്കറെ വധിച്ച സനാതന്‍ സന്‍സതയുടെ പോഷകഘടകമാണ് എച്ച് ജെ എസ്.

ഹിന്ദുരാഷ്ട്രത്തിനായി രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായാണ് എച്ച് ജെ എസ് വക്താവ് ഉദയ് ദുരി അഭിപ്രായപ്പെടുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ ശക്തനായ വക്താവായ യോഗി ആദിത്യനാഥിന് ഉത്തര്‍പ്രദേശില്‍ കിട്ടിയ മൃഗീയഭൂരിപക്ഷം ജനങ്ങള്‍ ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമായി കാണാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ്; ദുരിയുടെ വാക്കുകളായി വാര്‍ത്തയില്‍ പറയുന്നു. ഞങ്ങളുടെ സമ്മേളനത്തില്‍ ഈ ദൗത്യം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ചുള്ള നിര്‍ദേശം ഉണ്ടാകും; ദുരി പറയുന്നു.
2023 ന്റെ തുടക്കത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിത്തുടങ്ങുമെന്നും ഈ ലക്ഷ്യം നടപ്പാക്കാനായി എല്ലാ ഹിന്ദുസംഘടനകളും ഐക്യത്തോടെ സഹകരിക്കണമെന്നുമാണ് ഹിന്ദു ജനജാഗ്രതി സമിതി ആഗ്രഹിക്കുന്നതെന്നും ദുരി പറയുന്നു.

ഗോവയിലെ സമ്മേളത്തില്‍ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചര്‍ച്ചയ്ക്കു വരുമെന്നും എച്ച് ജെ എസ് വക്താവ് പറയുന്നു. ലൗ ജിഹാദ്, മതപരിവര്‍ത്തനം, ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളുടെ സംരക്ഷണം, ഹിന്ദു സന്ന്യാസിമാര്‍ക്കെതിരേയുള്ള അപകീര്‍ത്തികള്‍, ഹിന്ദു ജനസംഖ്യയില്‍ ഉണ്ടാകുന്ന കുറവ് എന്നീ വിഷയങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യും.

ഹിന്ദുക്കള്‍ക്കെിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യും.
ഛത്രപതി ശിവജിയുടെ ഭരണമാതൃകയായിരിക്കും ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാനം. അവിടെ എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടും; ദുരി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍