UPDATES

ഇസ്ലാമിക് സ്‌റ്റേറ്റിനോട് താല്‍പര്യം പ്രകടിപ്പിക്കുന്ന 150 ഇന്ത്യാക്കാര്‍ നിരീക്ഷണത്തില്‍

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയോട് താല്‍പര്യം പ്രകടിപ്പിക്കുന്ന 150-ഓളം യുവാക്കളെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഈ പട്ടികയില്‍ കൂടുതല്‍ പേരും തെക്കേ ഇന്ത്യക്കാരാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ഐഎസ്‌ഐഎസ് പ്രവര്‍ത്തനങ്ങളുമായി ഇവര്‍ പതിവായി ബന്ധപ്പെടുന്നു. ഇറാഖിലും സിറിയയിലുമായി വ്യാപിച്ചു കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ഇതുവരെ 23 ഇന്ത്യാക്കാര്‍ പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ മുംബയിലെ വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകാനിയ താല്‍പര്യം പ്രകടിപ്പിച്ച 30-ഓളം ഇന്ത്യാക്കാരെ തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടുന്നവരില്‍ കല്ല്യാണില്‍ നിന്നുള്ള രണ്ട് യുവാക്കളും ഓസ്‌ട്രേലിയയിലുള്ള ഒരു കശ്മീരി, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഒമാനിലേയും സിങ്കപ്പൂരിലേയും ഓരോ ഇന്ത്യാക്കാരും ഉള്‍പ്പെടുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍