UPDATES

വാര്‍ത്തകള്‍

തുടര്‍ച്ചയായി രണ്ടാം തവണയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതെ കോണ്‍ഗ്രസ്; 351 സീറ്റിന്റെ റെക്കോഡുമായി എന്‍ഡിഎ; അവസാനനില ഇങ്ങനെ

എന്‍ഡിഎ പാര്‍ലമെന്ററി കമ്മിറ്റി യോഗം സത്യപ്രതിജ്ഞ, മന്ത്രിസഭ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാമതും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് 2014നേക്കാള്‍ വലിയ വിജയവുമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായ ഫലം പുറത്തുവിട്ടപ്പോള്‍ ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റ്. എന്‍ഡിഎയ്ക്ക് 351. 2014ല്‍ ബിജെപിക്ക് ഒറ്റയ്ക്ക് 282 സീറ്റും എന്‍ഡിഎയ്ക്ക് 336 സീറ്റുമാണ് ഉണ്ടായിരുന്നത്. 80 സീറ്റുകളുള്ള യുപിയില്‍ 62 സീറ്റ് ബിജെപി നേടി. എന്‍ഡിഎയ്ക്ക് 64 സീറ്റ്. കഴിഞ്ഞ തവണ 71 സീറ്റാണ് ബിജെപിക്ക് കിട്ടിയിരുന്നത്. എന്‍ഡിഎയ്ക്ക് 73ഉം. യുപിയില്‍ വലിയ മുന്നേറ്റമുണ്ടാക്കും എന്ന് പ്രതീക്ഷിച്ചിരുന്ന എസ് പി – ബി എസ് പി മഹാസഖ്യം 15 സീറ്റിലൊതുങ്ങി. ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കും എന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് സീറ്റ് മാത്രം. ജയിച്ചത് സോണിയ ഗാന്ധി മാത്രം. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേഠിയില്‍ 55,000ല്‍ പരം വോട്ടിന് ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയം ഏറ്റവുവാങ്ങി. ഇത്തവണയും കോണ്‍ഗ്രസ് അടക്കം ഒരു കക്ഷിക്കും പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കില്ല. ബിജെപിയുടേയും എന്‍ഡിഎയുടേയും ഏറ്റവും വലിയ വിജയമാണിത്.

കഴിഞ്ഞ തവണ 44 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 52ലേയ്ക്കും യുപിഎ 59ല്‍ നിന്ന് 91 സീറ്റിലേയ്ക്കും നില മെച്ചപ്പെടുത്തിയെങ്കിലും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 15 വര്‍ഷത്തിന് ശേഷം 2018ല്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ദയനീയമായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനം മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും അടക്കമുള്ള പ്രധാന നേതാക്കള്‍ പരാജയപ്പെട്ടപ്പോള്‍ ആകെ ജയിച്ചത് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ കുനാല്‍ നാഥ് മാത്രം. ബിജെപിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് അധികാരം പിടിച്ച സംസ്ഥാനമായ രാജസ്ഥാനില്‍ ഒരു സീറ്റ് പോലും കിട്ടിയില്ല. ഗുജറാത്തിലും ഡല്‍ഹിയിലും ബിജെപി തൂത്ത് വാരി. കേരളത്തിലും പഞ്ചാബിലും തമിഴ്‌നാട്ടിലും മാത്രമാണ് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത്. കേരളത്തിലാണ് ഏറ്റവുമധികം സീറ്റ് നേടിയത് – 15. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായത് കൊണ്ട് ഏഴ് സീറ്റ് നേടാന്‍ കഴിഞ്ഞു. പഞ്ചാബില്‍ 13ല്‍ എട്ട് സീറ്റ് നേടിയത് മാത്രമാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ മെച്ചപ്പെട്ട പ്രകടനം.

യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുകളുള്ള (48) മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം തകര്‍ന്നടിഞ്ഞു. മുംബയ് നഗരത്തിലെ ആറ് സീറ്റുകളും ബിജെപി – ശിവസേന സഖ്യം നേടി. ബിജെപി 23 സീറ്റും സഖ്യകക്ഷിയായ ശിവസേന 18 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. അതേസമയം സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റ് കിട്ടി. എഐഎംഐഎമ്മിനും സ്വതന്ത്രനും ഓരോ സീറ്റ് വീതം.

42 സീറ്റുള്ള പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റുവും ശക്തമായി എതിര്‍ത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. 42 സീറ്റുള്ള പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റുവും ശക്തമായി എതിര്‍ത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ തവണ 34 സീറ്റുണ്ടായിരുന്ന തൃണമൂലിനെ 22 സീറ്റിലേയ്ക്ക് പിടിച്ചുകെട്ടി. കഴിഞ്ഞ തവണ കിട്ടിയ വെറും രണ്ട് സീറ്റില്‍ നിന്ന് 18 സീറ്റിലേയ്ക്ക് ഉയര്‍ന്നു. 17 ശതമാനം വോട്ട് വിഹിതം 40 ശതമാനമാക്കി ഉയര്‍ത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ബംഗാളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ഇതില്‍ നാല് സീറ്റ് ബിജെപി ജയിച്ചു. തൃണമൂലിന് മൂന്ന് സീറ്റ്. കോണ്‍ഗ്രസിന് ഒന്ന്.

40 സീറ്റുള്ള ബിഹാറില്‍ ബിഹാറില്‍ ബിജെപി – ജെഡിയു സഖ്യം വന്‍ വിജയം നേടി. സംസ്ഥാന സര്‍ക്കാരില്‍ ജെഡിയുവിന്റെ ജൂനിയര്‍ പാര്‍ട്ണറായ ബിജെപി ജെഡിയുവിനേക്കാള്‍ ഒരു സീറ്റ് അധികം നേടിയിരിക്കുന്നു. ബിജെപി – 17, ജെഡിയു – 16, ലോക്ജനശക്തി പാര്‍ട്ടി – ആറ് എന്നിങ്ങനെയാണ് എന്‍ഡിഎയുടെ സീറ്റ് നില. കോണ്‍ഗ്രസിന് ഒരു സീറ്റ്. ആര്‍ജെഡിയുടെ തകര്‍ച്ചയാണ് ശ്രദ്ധേയം. ഒരു സീറ്റ് പോലും ആര്‍ജെഡിക്കില്ല.

39 സീറ്റുള്ള തമിഴ്‌നാട് യുപിഎയ്ക്ക് ആശ്വാസമായി. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എട്ട് സീറ്റ് നേടി. ഡിഎംകെയ്ക്ക് 23, സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് സീറ്റ് വീതം. ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ്‌നാടുമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കിയത്. അഞ്ച് സീറ്റ് നേടി തെലങ്കാനയിലും ഭേദപ്പെട്ട പ്രകടനം നടത്തി.

കേന്ദ്ര മന്ത്രിസഭ 16ാം ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കി. നാളെ നടക്കുന്ന എന്‍ഡിഎ പാര്‍ലമെന്ററി കമ്മിറ്റി യോഗം സത്യപ്രതിജ്ഞ, മന്ത്രിസഭ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം 30ന് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.

സീറ്റ് നില ഇങ്ങനെ:

ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) – 7

ബിജെപി – 7 (56.56 %)
കോണ്‍ഗ്രസ് – 0 (22.51%)
എഎപി – 0 (18.01%)

സംസ്ഥാനങ്ങള്‍

ആന്ധ്രപ്രദേശ് – 25

വൈഎസ്ആര്‍ കോണ്‍ഗ്രസ് – 22 (49.15 ശതമാനം വോട്ട്)

ടിഡിപി – 3 (39.59 %)

അരുണാചല്‍ പ്രദേശ് – 2

ബിജെപി – 2 (58.22 %)
കോണ്‍ഗ്രസ് – 0 (20.69%)

അസം – 14

എഐയുഡിഎഫ് – 1
(7.8%)

ബിജെപി – 9 (36.05%)

കോണ്‍ഗ്രസ് – 3 (35.44%)

ബിഹാര്‍ – 40

ബിജെപി – 17 (23.58%)

ജെഡിയു – 16

ലോക്ജനശക്തി പാര്‍ട്ടി – 6

കോണ്‍ഗ്രസ് – 1

ഛത്തീസ്ഗഡ് – 11

ബിജെപി – 9 (50.70%)
കോണ്‍ഗ്രസ് – 2 (40.91%)

ഗോവ – 2

ബിജെപി – 1 (51.18%)
കോണ്‍ഗ്രസ് – 1 (42.92)%)

ഗുജറാത്ത്

ഗുജറാത്ത് – 26
ബിജെപി – 26 (62.21%)
കോണ്‍ഗ്രസ് – 0 (32.11%)

ഹരിയാന – 10

ബിജെപി – 10
കോണ്‍ഗ്രസ് – 0
ഐഎന്‍എല്‍ഡി – 0

ഹിമാചല്‍ പ്രദേശ് – 4

ബിജെപി – 4
കോണ്‍ഗ്രസ് – 0

ജമ്മു കാശ്മീര്‍

നാഷണല്‍ കോണ്‍ഫറന്‍സ് – 3
ബിജെപി – 3

ഝാര്‍ഖണ്ഡ് – 14

ബിജെപി – 11 (50.96%)
കോണ്‍ഗ്രസ് – 1 (15.63%)
ജെഎംഎം – 1 (11.51%)

കര്‍ണാടക – 28

ബിജെപി – 25 (51.04%)
കോണ്‍ഗ്രസ് – 1 (31.9%)
ജെഡിഎസ് – 1 (9.67%)

കേരളം – 20

കോണ്‍ഗ്രസ് – 15
മുസ്ലീം ലീഗ് 2 (5.45%)
സിപിഎം – 1 (25.83%)
കേരള കോണ്‍ഗ്രസ് (എം) – 1 (2.07%)
ആര്‍എസ്പി – 1 (2.45%)
സിപിഐ – 0 (6.05%)
ബിജെപി – 0 (12.93%)

മധ്യപ്രദേശ് – 29

ബിജെപി – 28 (58 %)
കോണ്‍ഗ്രസ് – 1 (34.05%)

മഹാരാഷ്ട്ര – 48

ബിജെപി – 23 (27.59%)
ശിവസേന – 18 (23.29%)
കോണ്‍ഗ്രസ് – 1 (16.27%)
എന്‍സിപി – 4 (15.52%)

മണിപ്പൂര്‍ – 2

ബിജെപി – 1 (34.22%)
നാഗ പീപ്പിള്‍സ് ഫ്രണ്ട് – 1 (22.48%)
കോണ്‍ഗ്രസ് – 0 (24.63%)

മേഘാലയ – 2

കോണ്‍ഗ്രസ് – 1 (48.28%)
എന്‍പിപി – 1 (22.27%)
ബിജെപി – 0 (7.93%)

മിസോറാം – 1

മിസോ നാഷണല്‍ ഫ്രണ്ട് – 1 (44.89%)

നാഗാലാന്റ് – 1

എന്‍ഡിപിപി -1 (49.73%)
കോണ്‍ഗ്രസ് – 0 (48.11)
ബിജെപി – 0

ഒഡീഷ – 21

ബിജു ജനതാദള്‍ – 12 (42.76%)
ബിജെപി – 8 (38.37%)
കോണ്‍ഗ്രസ് – 1 (13.81%)

പഞ്ചാബ് – 13

കോണ്‍ഗ്രസ് – 8
അകാലി ദള്‍ – 2
ബിജെപി – 2
എഎപി – 1

രാജസ്ഥാന്‍ – 25

ബിജെപി – 24
രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി – 1
കോണ്‍ഗ്രസ് – 0

സിക്കിം – 1

സിക്കിം ക്രാന്തികാരി മോര്‍ച്ച – 1 (47.46%)
സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 0 (43.92%)
ബിജെപി – 0 (4.71%)
കോണ്‍ഗ്രസ് – 0 (1.13%)

തമിഴ്‌നാട് – 39

ഡിഎംകെ – 23 (32.76%)
കോണ്‍ഗ്രസ് – 8 (12.76%)
സിപിഎം – 2 (2.40%)
സിപിഐ – 2 (2.43%)
മുസ്ലീം ലീഗ് – 1 (1.11%)
എഐഎഡിഎംകെ – 1 (18.48%)
ബിജെപി – 0 (3.66%)

തെലങ്കാന – 17

ടിആര്‍എസ് – 9 (41.29%)
ബിജെപി – 5 (19.45 %)
കോണ്‍ഗ്രസ് – 4 (29.48%)
എഐഎംഐഎം – 1 (2.78%)

ത്രിപുര – 2

ബിജെപി – 2 (49.03%)
സിപിഎം – 0 (17.31%)
കോണ്‍ഗ്രസ് – 0 (25.34%)
ഐപിഎഫ്ടി – 0 (4.16%)

ഉത്തര്‍പ്രദേശ് – 80

ബിജെപി – 62 (49.56%)
അപ്‌ന ദള്‍ – 2
ബി എസ് പി – 10 (19.26%)
സമാജ്‌വാദി പാര്‍ട്ടി – 5
കോണ്‍ഗ്രസ് – 1 (6.31%)
ആര്‍എല്‍ഡി – 0 (1.67%)

ഉത്തരാഖണ്ഡ് – 5

ബിജെപി – 5
കോണ്‍ഗ്രസ് – 0

പശ്ചിമ ബംഗാള്‍ – 42

തൃണമൂല്‍ കോണ്‍ഗ്രസ് – 22 (43.28%)
ബിജെപി – 18 (40.25%)
കോണ്‍ഗ്രസ് – 2 (5.61%)
സിപിഎം – (6.28%)

കേന്ദ്ര ഭരണപ്രദേശങ്ങള്‍:

ആന്‍ഡമാന്‍ & നിക്കോബാര്‍ – 1

കോണ്‍ഗ്രസ് (45.98%)

ഛണ്ഡിഗഡ് – 1

ബിജെപി (50.64 %)

ദാദ്ര & നഗര്‍ഹവേലി – 1

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

ദാമന്‍ & ദിയു – 1
ബിജെപി (42.98%)

ലക്ഷദ്വീപ് – 1
എന്‍സിപി (48.61%)

പുതുച്ചേരി – 1

കോണ്‍ഗ്രസ് (56.27%)

കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജ് ബബ്ബര്‍ അടക്കമുള്ള പിസിസി പ്രസിഡന്റുമാര്‍ രാജിക്കത്ത് നല്‍കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍