UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ 17 കാരിയെ കൂട്ടബലാത്സംഘം ചെയ്തു

അഴിമുഖം പ്രതിനിധി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സിറ്റിയിലെ പ്രൊഫസറുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ കാമ്പസിന് പുറത്തു വെച്ച് കൂട്ട ബലാത്സംഘം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നത്.

ജെ എന്‍ യു കാമ്പസിന് പുറത്തുള്ള ഫൂട്ട് വേര്‍ സ്റ്റോറില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ പരിചയക്കാരനായ ഒരു യുവാവ് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. മയക്കുമരുന്നു ചേര്‍ത്ത പാനീയം പെണ്‍കുട്ടിക്ക് കുടിക്കാന്‍ നല്‍കിയതിന് ശേഷം മുനീര്‍ക കോളനിയിലെ വാടക വീട്ടില്‍ കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് പരിചയക്കാരനായ യുവാവ് തന്നെ പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കാമ്പസിന് വെളിയില്‍ കൊണ്ടുവിടുകയായിരുന്നു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍  പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ബലാത്സംഘം സ്ഥിരീകരിക്കപ്പെട്ടത്.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വസന്ത്കുഞ്ച് പോലീസ് സ്റ്റേഷന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

പ്രതികളെന്ന് ആരോപിക്കപ്പെടുന്ന അഞ്ചു പേരില്‍ നാലു പേരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍