UPDATES

ചരിത്രത്തില്‍ ഇന്ന്

1946 ഫെബ്രുവരി 18: റോയല്‍ ഇന്ത്യന്‍ നാവികസേന കലാപം ബോംബെയില്‍ ആരംഭിച്ചു

ഇന്ത്യന്‍ നാവിക സേനയിലെ അംഗങ്ങള്‍ കപ്പലിനകത്തും കരയിലുള്ള സ്ഥാപനങ്ങളിലും നടത്തിയ സമരത്തെയും അതിനോട് അനുബന്ധിച്ചുള്ള പ്രതിഷേധത്തെയുമാണ് റോയല്‍ ഇന്ത്യന്‍ നാവികസേന കലാപം അല്ലെങ്കില്‍ ബോംബെ കലാപം എന്നും വിളിക്കപ്പെടുന്നത്

1946 ഫെബ്രുവരി 18-ന്, ഇന്ത്യന്‍ നാവിക സേനയിലെ അംഗങ്ങള്‍ കപ്പലിനകത്തും കരയിലുള്ള സ്ഥാപനങ്ങളിലും നടത്തിയ സമരത്തെയും അതിനോട് അനുബന്ധിച്ചുള്ള പ്രതിഷേധത്തെയുമാണ് റോയല്‍ ഇന്ത്യന്‍ നാവികസേന വിപ്ലവം (റോയല്‍ ഇന്ത്യന്‍ നാവികസേന കലാപം അല്ലെങ്കില്‍ ബോംബെ കലാപം എന്നും വിളിക്കപ്പെടുന്നത്) എന്ന് അറിയപ്പെടുന്നത്. ബോംബെയില്‍ ആരംഭിച്ചതാണെങ്കിലും പിന്നീട് കല്‍ക്കട്ട മുതല്‍ കറാച്ചി വരെയുള്ള ബ്രിട്ടീഷ് ഇന്ത്യയില്‍ മുഴുവന്‍ സമരത്തിന് പിന്തുണ ലഭിക്കുകയും 66 കപ്പലുകളിലും കരയിലെ സ്ഥാപനങ്ങളിലുമായി 10,000 ത്തോളം നാവികര്‍ പങ്കെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് സേനയും റോയല്‍ നേവിയുടെ യുദ്ധക്കപ്പലുകളും ചേര്‍ന്ന് കലാപത്തെ സായുധമായി അടിച്ചമര്‍ത്തി. സംഭവത്തില്‍ ഏട്ട് പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാപത്തെ അനുകൂലിച്ചത്: കോണ്‍ഗ്രസും മുസ്ലീം ലീഗും അതിനെ വിമര്‍ശിച്ചു.


രണ്ടാം ലോക മഹായുദ്ധം റോയല്‍ ഇന്ത്യന്‍ നാവികസേനയുടെ ദ്രുതഗതിയിലുള്ള വികാസത്തിന് വഴിവെച്ചു. 1939-ല്‍ ഉണ്ടായിരുന്ന ശേഷിയുടെ പത്ത് മടങ്ങായി അത് 1945-ല്‍ വളര്‍ന്നു. യുദ്ധം മൂലവും പോരാളി ഗോത്രങ്ങളെ മാത്രം സേനയില്‍ എടുക്കുന്നത് നിറുത്തിയതിനാലും വിവിധ സാമൂഹിക ചേരികളില്‍ നിന്നുള്ളവര്‍ സേനയില്‍ അംഗങ്ങളായി എത്തി. 1942-നും 1945-നും ഇടയ്ക്ക് നാസി ജര്‍മ്മനിക്കെതിരെ പോരാടുന്നതിനായി ബ്രിട്ടീഷ് ഇന്ത്യന്‍ കരസേനയിലും നാവികസേനയിലും കൂട്ടമായി ആളുകളെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാരെ ചേര്‍ക്കുന്നതിന് സിപിഐ നേതാക്കള്‍ സഹായിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചതോടെ പുതുതായി ചേര്‍ന്ന സേനാംഗങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിഞ്ഞു. പൊതു സാഹചര്യങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് റോയല്‍ ഇന്ത്യന്‍ നാവികസേനയില്‍ ഫെബ്രുവരി 18-ന് കലാപം ആരംഭിച്ചത്. മോശം ജീവിതസാഹചര്യങ്ങളും ഭക്ഷണവുമായിരുന്നു കലാപത്തിനുള്ള അടിയന്തിരകാരണങ്ങള്‍. ഫെബ്രുവരി 19 സായാഹ്നത്തോടെ, ഒരു കേന്ദ്ര നാവിക സമര കമ്മിറ്റിക്ക് രൂപം നല്‍കപ്പെട്ടു. മുതിര്‍ന്ന സിഗ്നല്‍മാനായ ലഫ്റ്റനന്റ് എം എസ് ഖാന്‍ പ്രസിഡന്റും ടെലിഗ്രാഫിസ്റ്റായ പെറ്റി ഓഫീസര്‍ മദന്‍ സിംഗ് വൈസ് പ്രസിഡന്റുമായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ കലാപത്തിന് കുറച്ച് പിന്തുണ ലഭിച്ചെങ്കിലും സ്വാതന്ത്ര്യ തലേന്ന് നടക്കുന്ന കലാപത്തിന്റെ അപകടം തിരിച്ചറിഞ്ഞ രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വം അതിനെ അനുകൂലിച്ചില്ല. ബോംബെയില്‍ ഒരു ദിവസത്തെ പൊതുപണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രകടനങ്ങളിലൂടെ കലാപകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കപ്പെട്ടു. സമരം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും, റോയല്‍ ഇന്ത്യന്‍ വ്യോമസേനയും പ്രാദേശിക പോലീസ് സേനയും അതില്‍ അണിചേരുകയും ചെയ്തു.

കലാപകാരികള്‍ ‘ഇന്ത്യന്‍ ദേശീയ നാവികസേന’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഇടത് കൈകൊണ്ട് സല്യൂട്ട് നല്‍കാന്‍ ആരംഭിക്കുകയും ചെയ്തു. ചില സ്ഥലങ്ങളില്‍ കമ്മീഷന്‍ ചെയ്യപ്പെടാത്ത ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് മേധാവികളുടെ ഉത്തരവുകള്‍ അനുസരിക്കുന്നത് അവസാനിപ്പിച്ചു. മദ്രാസിലെയും പൂനയിലെയും ബ്രിട്ടീഷ് സൈനീക പാളയങ്ങളില്‍ ഇന്ത്യന്‍ പട്ടാളക്കാരില്‍ നിന്നും ചില അസ്വസ്ഥതകള്‍ ഉണ്ടായി. കറാച്ചി മുതല്‍ കല്‍ക്കട്ട വരെ വ്യാപകമായ കലാപങ്ങള്‍ അരങ്ങേറി. ഐക്യത്തെ ഉറക്കെ പ്രഖ്യാപിക്കുന്നതിന്റെയും കലാപകാരികള്‍ക്കിടയിലുള്ള വര്‍ഗ്ഗീയ ചേരി തിരിവുകള്‍ മറച്ചുവെക്കുന്നതിന്റെയും ഭാഗമായി മൂന്ന് കൊടികളാണ് കലാപകാരികള്‍ ഉയര്‍ത്തിപ്പിടിച്ചത്. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും. പ്രതിസന്ധി പരിഹരിക്കാന്‍ ബോംബെയിലേക്ക് പോയ കോണ്‍ഗ്രസ് നേതാവ് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലും കേന്ദ്ര നാവിക സമര കമ്മിറ്റി അദ്ധ്യക്ഷന്‍ എം എസ് ഖാനും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് കലാപം പിന്‍വലിക്കപ്പെട്ടു. കലാപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു ആഹ്വാനം പട്ടേല്‍ പ്രതിഷേധക്കാരോട് നടത്തി. തുടര്‍ന്ന് മുസ്ലീം ലീഗിന് വേണ്ടി കല്‍ക്കത്തയില്‍ വച്ച് മുഹമ്മദാലി ജിന്നയും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. ഇത്തരം കടുത്ത സമ്മര്‍ദത്തിന്റെ സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു. അറസ്റ്റുകള്‍ നടക്കുകയും കോര്‍ട്ട് മാര്‍ഷലിന് ശേഷം 476 നാവികരെ റോയല്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഇവരെയാരെയും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ നാവികസേനയില്‍ തിരികെ പ്രവേശിപ്പിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍