UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജപ്പാനില്‍ അംഗഭംഗം വന്ന 19 പേരെ കുത്തിക്കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി

ജപ്പാനില്‍ ആയുധധാരിയായ ആള്‍ 19 പേരെ കുത്തിക്കൊലപ്പെടുത്തി. അംഗഭംഗം വന്നവരെ പരിപാലിച്ചിരുന്ന കെയര്‍ ഹോമിലാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം.

സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല നടത്തിയ ശേഷം പ്രതി സ്വയം കാര്‍ ഓടിച്ചു പോലിസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി. സതോഷി ഉമാത്സു (Satoshi Umatsu) എന്ന 26 കാരനാണ് പോലീസില്‍ കീഴടങ്ങിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് കൃത്യം നടത്തിയത് എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

“ഞാനാണ് കൊല ചെയ്തത്. അംഗഭംഗം വന്നവര്‍ ഭൂമിയില്‍ നിന്നും ഇല്ലാതാകുന്നതാണ് നല്ലത്” സതോഷി പറഞ്ഞു.

18നും 75 നുമിടയില്‍ പ്രായമുള്ള ഏതാണ്ട് 149 പേരാണ് കെയര്‍ ഹോമില്‍ ഉണ്ടായിരുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍