UPDATES

വായന/സംസ്കാരം

ഏത് നൊബേല്‍ ജേതാവായാലും ഇവിടെ എടുക്കില്ല: ക്ലോദ് സൈമണിന്റെ പുസ്തകം തിരസ്കരിച്ചത് 19 പ്രസാധകര്‍

കഥാപാത്രങ്ങളുടെ ആവിഷ്‌കാരം മോശമാണെന്നും ഇത് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ചുള്ള കത്തില്‍ പ്രസാധകര്‍ പറയുന്നു. പുതിയ പബ്ലിഷിംഗ് ഹൗസുകളുടെ സംസ്‌കാര ശൂന്യതയാണ് ഈ തിരസ്‌കാരം കാണിക്കുന്നതെന്ന് സെര്‍ജി വൊല്ലെ അഭിപ്രായപ്പെടുന്നു.

1985ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരന്‍ ക്ലോദ് സൈമണിന്റെ പുസ്തകങ്ങള്‍ പ്രസാധകരൊന്നും എടുക്കുന്നില്ല. ക്ലോദ് സൈമണിന്റെ ആരാധകനായ എഴുത്തുകാരന്‍ സെര്‍ജി വൊല്ലെ നടത്തിയ ഒരു പരീക്ഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1962ല്‍ പുറത്തിറങ്ങിയ ദ പാലസ് എന്ന നോവലിന്റെ 50 പേജുകളാണ് സെര്‍ജി വൊല്ലെ വിവിധ പ്രസാധകര്‍ക്ക് അയച്ചുകൊടുത്തത്. സ്പാനിഷ് ആഭ്യന്തര യുദ്ധം പശ്ചാത്തലമാക്കിയുള്ള രചനയാണിത്. എന്നാല്‍ 19 പബ്ലിഷിംഗ് ഹൗസുകളും ഇത് സ്വീകരിച്ചില്ല. അറ്റം കാണാത്ത നീണ്ട വാചകങ്ങള്‍ വായനക്കാര്‍ക്ക് അരോചകമായിരിക്കുമെന്നാണ് പ്രസാധകരുടെ വാദം. ഫ്രഞ്ച് പബ്ലിക് റേഡിയോയിലെ പരിപാടിയിലാണ് തന്റെ വിചിത്രമായ അനുഭവം സെര്‍ജി വൊല്ലെ പങ്കുവച്ചത്.

കഥാപാത്രങ്ങളുടെ ആവിഷ്‌കാരം മോശമാണെന്നും ഇത് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ചുള്ള കത്തില്‍ പ്രസാധകര്‍ പറയുന്നു. പുതിയ പബ്ലിഷിംഗ് ഹൗസുകളുടെ സംസ്‌കാര ശൂന്യതയാണ് ഈ തിരസ്‌കാരം കാണിക്കുന്നതെന്ന് സെര്‍ജി വൊല്ലെ അഭിപ്രായപ്പെടുന്നു. പുസ്തകങ്ങള്‍ വലിച്ചെറിയുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ക്ലോദ് സൈമണിന്റെ മാസ്റ്റര്‍ പീസ് ആയി അറിയപ്പെടുന്ന ജോര്‍ജിക്സ്‌ (1981) പ്രമുഖ ഫ്രഞ്ച് പ്രസാധകരൊന്നും തന്നെ പുനപ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല. സൈമണിന് നൊബേല്‍ പുരസ്‌കാരം നേടാന്‍ സഹായകമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അക്കാലത്ത് പ്രധാന ഫ്രഞ്ച് പ്രസാധകര്‍ തയ്യാറായിരുന്നില്ല.

ഏറെ വിവാദമുയര്‍ത്തിയ കൃതിയാണ് ദ പാലസ്. സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ പോരാടിയതുമായി ബന്ധപ്പെട്ട, വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വലിന്റെ അവകാശവാദം പൊള്ളയാണെന്ന് ക്ലോദ് സൈമണ്‍ ആരോപിച്ചു. അരാജകവാദികള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ പക്ഷത്ത് നിന്ന് പോരാടിയെന്നാണ് ഓര്‍വല്‍ പറയുന്നത്. 2005ല്‍ ക്ലോദ് സൈമണ്‍ അന്തരിച്ചു. ഇതിന് ശേഷം ബ്രിട്ടീഷ് എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് സൈമണിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സ്റ്റാലിനിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ക്ലോദ് സൈമണ്‍ അക്കാലത്ത് പോരാടിയതെന്ന് ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍