UPDATES

യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30നു നടപ്പിലാക്കും

1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ ദയാഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് വധശിക്ഷ ജൂലൈ 30നു നടപ്പിലാക്കിയേക്കും. മേമന്‍ നല്‍കിയ ദയാ ഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതിയും തള്ളിയിരുന്നു. തൂക്കിലേറ്റാനുള്ള ദിവസവും സമയവും തീരുമാനിക്കുകയും  അതിനു  ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. ഇപ്പോള്‍ മേമന്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി വിധിക്കായി കാത്തിരിക്കുകയാണ്. ഈ ഹര്‍ജി കോടതി തള്ളുകയാണെങ്കില്‍ വധശിക്ഷ ജൂലൈ 30-ന് നടപ്പിലാക്കും.
ശിക്ഷ നാഗ്പൂര്‍ ജയിലിലോ പുനെയിലെ യെര്‍വാദാ ജയിലിലോ വച്ചാവും നടപ്പിലാക്കുക എന്ന്നാഗ്പൂര്‍ ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായി പറഞ്ഞു.  താന്‍ ഗൂഡാലോചനയില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ സ്ഫോടനം നടത്തുന്നതില്‍ നേരിട്ട് പങ്കെടുത്തില്ല എന്ന കാരണം ഉയര്‍ത്തി താന്‍ വധശിക്ഷാവിധിയെ മറികടക്കും എന്ന് മേമന്‍ വെല്ലു വിളിച്ചിരുന്നു.

സഹോദരനായ ഇബ്രാഹിം മേമന്‍ എന്ന ടൈഗര്‍ മേമന്‍ ആണ് 1993ലെ മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍.സ്ഫോടനത്തിനു ശേഷം ടൈഗര്‍ മേമന്‍ രാജ്യം വിട്ടിരുന്നു. 1993ല്‍ മുംബൈയില്‍ നടന്ന തുടര്‍ച്ചയായ സ്ഫോടനങ്ങളില്‍ 250ഓളം ആളുകള്‍ മരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍