UPDATES

സിനിമാ വാര്‍ത്തകള്‍

യന്തിരന്‍ 2 നെ കുറിച്ചുള്ള ആ ‘തള്ളല്‍’ ശങ്കര്‍ പൊളിച്ചു

ഒരു ആരാധകന്‍ ശങ്കറിനോടു തന്നെ ഇതേ കുറിച്ചു ചോദിക്കുകയായിരുന്നു

ശങ്കര്‍- രജനികാന്ത് ചിത്രമായ 2.0( യെന്തിരന്‍ 2) നെ കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളില്‍ ഒന്ന്, രജനികാന്ത് ഈ സിനിമയില്‍ അഞ്ചു വേഷങ്ങളില്‍ വരുന്നൂവെന്നാണ്. തീര്‍ന്നില്ല, അക്ഷ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം 12 ഗെറ്റ് അപ്പുകളില്‍ എത്തുമെന്നുകൂടി പറഞ്ഞുവച്ചു.

ഈ കേള്‍ക്കുന്നതില്‍ വല്ല സത്യവുമുണ്ടോ? ശങ്കറിനോടു തന്നെ ഒരു ആരാധകന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ഈ ചോദ്യം നേരിട്ടു ചോദിച്ചു. ഇല്ല എന്ന ഒറ്റവാക്ക് മറുപടിയായിരുന്നു ശങ്കറിന്റെത്.

ഇതോടെ യന്തിരന്‍ 2 നെ കുറിച്ചുയരുന്ന ഒരു അഭ്യൂഹം അവസാനിച്ചിരിക്കുകയാണ്. പക്ഷേ ഇനിയും എത്രയോ ഇതുപോലെ ബാക്കി കിടക്കുന്നു. പക്ഷേ അണിയറക്കാര്‍ ഒരുകാര്യത്തില്‍ ഉറപ്പു പറയുന്നുണ്ട്; ഈ സിനിമ നിങ്ങളെ സര്‍പ്രൈസുകള്‍ കൊണ്ടു മൂടും. അതെന്തൊക്കെയാണെന്ന് അറിയാന്‍ കാത്തിരുന്നേ മതിയാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍