UPDATES

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഈ മേഖല സൈന്യം വളയുകയും വെടിവയ്പ്പ് തുടരുകയും ചെയ്യുകയാണ്. ശ്രീനഗറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ലാറിബല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍. 21 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടേയും പാകിസ്താന്റേയും അതിര്‍ത്തി രക്ഷാ സേനകളുടെ മൂന്നു ദിവസത്തെ യോഗം ദല്‍ഹിയില്‍ നടക്കവേയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍