UPDATES

ബിഎസ്പി തെരഞ്ഞെടുപ്പ് റാലി; തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ബഹുജന്‍ സമാജ്വാദി പാര്‍ട്ടി(ബിഎസ്പി) നേതാവ് മായാവതിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിരക്കില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2017 ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി, ബിഎസ്പി സ്ഥാപക നേതാവ് കാന്‍ഷി റാമിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു മായാവതി ലക്‌നൗവില്‍ റാലി സംഘടിപ്പിച്ചത്.

അതെസമയം റാലിയില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി നടത്തിയത്. രാജ്യത്ത് വര്‍ഗീയതയും വിദ്വേഷവും വളര്‍ത്താനാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ദളിതര്‍ക്കതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗോസംരക്ഷണം ഇതിനൊരു മറയാക്കുകയാണെന്നും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് കേന്ദ്രത്തിലെ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും മയാവതി കുറ്റപെടുത്തി. ഉത്തര്‍പ്രദേശില്‍ ബിഎസ്പി അധികാരത്തിലെത്തിയാല്‍ ഈ അവസ്ഥകള്‍ക്ക് മാറ്റം വരുമെന്നും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലേക്ക് തിരികെയെത്തിക്കുമെന്നും മായാവതി ഉറപ്പു നല്‍കി.

സ്ത്രീകളുടെ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഭൂരിപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കും സാധിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍