UPDATES

വായിച്ചോ‌

പെയിന്റിംഗ് കൊണ്ട് വാന്‍ഗോഗിനെക്കുറിച്ചുള്ള ആനിമേഷന്‍ ഫീച്ചര്‍ തയ്യാറാക്കാന്‍ ഇന്ത്യയില്‍ നിന്ന് രണ്ട് വനിതകള്‍

19 രാജ്യങ്ങളിലെ 115 ചിത്രകാരന്‍മാരാണ് ഫീച്ചറിനു വേണ്ട ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. ഇന്ത്യയില്‍ നിന്ന് മുബൈകാരിയായ ഹേമാലി വദാലിയയും, ഭോപ്പാല്‍ സ്വദേശിനിയായ സുചി മുലായിയുമാണ് ചിത്രവരയില്‍ പങ്കാളിയാവുന്നത്

Avatar

അഴിമുഖം

‘ലൗവിംഗ് വിന്‍സെന്റ്’ എന്ന 88 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ഫീച്ചര്‍ തയ്യാറാവുകയാണ്. വെറുമൊരു ആനിമേഷന്‍ ഫീച്ചറല്ലിത്. പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ചരിത്രം ചിത്രങ്ങളിലൂടെയുള്ള ആവിഷ്‌കരിക്കുന്ന ഫീച്ചറാണിത്. അതും കൈക്കൊണ്ട് വരച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ ആനിമേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. 19 രാജ്യങ്ങളിലെ 115 ചിത്രകാരന്‍മാരാണ് ഫീച്ചറിനു വേണ്ട ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. നമ്മുക്കു അഭിമാനിക്കാം ഈ സംരംഭത്തെക്കുറിച്ച്. കാരണം ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രകാരികളാണ് ഇതില്‍ പങ്കാളികളാകുന്നത്.

ഇന്ത്യയില്‍ നിന്ന് മുബൈകാരിയായ ഹേമാലി വദാലിയയും(32), ഭോപ്പാല്‍ സ്വദേശിനിയായ സുചി മുലായിയു(34)-മാണ് ചിത്രവരയില്‍ പങ്കാളിയാവുന്നത്. ഡോര്‍ട്ടാ കോബിലിയയും ഹ്യൂഗ് വെല്‍ച്ച്മാനും സംവിധാനവും എഴുത്തും നിര്‍വഹിക്കുന്ന ഈ ഫീച്ചര്‍, ഡച്ച് ഇപ്രംഷണിസ്റ്റ് മാസ്റ്ററായ വാന്‍ഗോഗിന്റെ ജീവിതമാണ് കാണിക്കുന്നത്. വണ്ണമുള്ള വ്യക്തതയുള്ള വരകളുപയോഗിച്ചുള്ള വാന്‍ഗോഗിന്റെ ശൈലിയില്‍, ഫ്രെയിമുകളായിട്ടാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. പതിനായിരകണക്കിന് ചിത്രങ്ങളാണ് കുറച്ചു നിമിഷങ്ങളിലേക്ക് മാത്രം വേണ്ടത്. ഒന്നര മണിക്കൂറിലേക്ക് വേണ്ട ചിത്രത്തിനായി ധാരാളം പടങ്ങളാണ് തയ്യാറാവേണ്ടത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/bz8p8T

Avatar

അഴിമുഖം

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍