UPDATES

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്: ഒരു ജവാന്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രജൗരി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പുണ്ടായത്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക് ഭാഗത്തു നിന്നുണ്ടായത്.

പാക് വെടിവയ്പിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി നല്‍കിയതായി ആര്‍മിയുടെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും പാക് സൈന്യം വെടിവയ്പ് നടത്തിയിരുന്നു. സൈനിക പോസ്റ്റുകള്‍ക്ക് പുറമെ ജനവാസകേന്ദ്രങ്ങളില്‍ വരെ കഴിഞ്ഞ ഞായറാഴ്ച പാക് സൈന്യം ആക്രമണം നടത്തിയിരുന്നു.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം 286 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതുവരെ 14 ജവാന്‍മാരുള്‍പ്പടെ 26 പേരു കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍