UPDATES

ബംഗ്ലാദേശ് ബ്ലോഗറുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ബംഗ്ലാദേശില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ബ്ലോഗറുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപണങ്ങള്‍ക്കിടയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. സാദ് അല്‍ നഹിന്‍, മസൂദ് റാണാ എന്നീ ഇസ്ലാമിക ഭീകരരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍സറുള്ള ബാംഗ്ല ടീം എന്ന സംഘടനയിലെ അംഗങ്ങളാണിവര്‍. ഇസ്ലാമിന്റെ അതിതീവ്ര വ്യാഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബംഗ്ലാദേശില്‍ ശരിയാ നിയമം നടപ്പിലാക്കുന്നതിന് ജിഹാദ് നടത്താന്‍ ഭീകരരെ വളര്‍ത്തുകയും ചെയ്യുന്നുവെന്ന ആരോപണം നേരിടുന്നവരാണ് ഈ സംഘടന. കഴിഞ്ഞയാഴ്ചയാണ് 28-കാരനായ ബ്ലോഗര്‍ നിലാദ്രി ചതോപാദ്യയ് നിലോയിനെ നാല് ഭീകര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. രാജ്യത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ബ്ലോഗറായിരുന്നു നിലാദ്രി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍