ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്
ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ ട്രക്കിടിച്ച് 20 കുട്ടികള്‍ മരിച്ചു. ഇറ്റ ജില്ലയിലെ അലിഗഞ്ജില്‍ ഇന്നു രാവിലെയാണ് അപകടം നടന്നത്. നിരവധി കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
അമിതവേഗത്തില്‍ എത്തിയ ട്രക്ക് കുട്ടികളുമായി പോയ മിനിബസില്‍ ഇടിച്ചുകയറുകയായിരുന്നു. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പ്രദേശത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് കടുത്ത ശൈത്യം കാരണം സ്‌കൂളുകള്‍ക്കെല്ലാം അവധി നല്‍കണേെമാന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചതെന്നുള്ള കാര്യവും അന്വേഷിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. കുട്ടികളുടെ മരണത്തില്‍ കുടുബാംഗങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍ പങ്കുചേരുന്നുവെന്നും മോദി കുറിച്ചു.