UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുര്‍ക്കിന ഫാസോയില്‍ അല്‍ക്വയ്ദ ആക്രമണം: 20 മരണം

അഴിമുഖം പ്രതിനിധി

ബുര്‍ക്കിനഫാസോയിലെ ഒരു ഹോട്ടലില്‍ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ തടവുകാരാക്കിയവരില്‍ 63 പേരെ മോചിപ്പിച്ചു. ഇതില്‍ 33 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യം രക്ഷപ്പെടുത്തിയവരില്‍ തൊഴില്‍ മന്ത്രി ക്ലെമന്റ് സവഡോഗോയും ഉള്‍പ്പെടുന്നു.

ഫ്രാന്‍സിന്റെ പ്രത്യേക സേനയുടെ സഹായത്തോടെ ബുര്‍ക്കിനഫാസോയുടെ സൈന്യം ഭീകരര്‍ക്കെതിരെ നടപടി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

യുഎന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തങ്ങാറുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍