UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരങ്ങള്‍ മുറിക്കുന്നതു തടഞ്ഞ 20കാരിയെ ജീവനോടെ കത്തിച്ചു

രാജസ്ഥാനിലാണ് ഈ ദാരുണസംഭവം നടന്നത്

മരങ്ങള്‍ മുറിക്കുന്നതില്‍ പ്രതിഷേധിച്ച 20 കാരിയെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഒരു റവന്യു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേരെ പ്രതിചേര്‍ത്ത് സംഭവത്തില്‍ പൊലീസ് എഫ് ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്.

ലളിത എന്ന സ്ത്രീയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ തന്റെ ഫാമില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നത് തടയാനെത്തിയ ലളിതയെ ഒരുസംഘം ആക്രമിക്കുകയും ലളിതയുടേ മേല്‍ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.

ലളിതയുടെ മരണത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. ഉത്തരവാദികളായവരെ 24 മണിക്കൂറിനുള്ളില്‍ പിടികൂടണമെന്നാണ് ആവശ്യം. ഗ്രാമത്തലവനായ റണ്‍വീര്‍ സിംഗ്. റവന്യു ഉദ്യോഗസ്ഥനായ ഒം പ്രകാശ് എന്നിവരാണ് യുവതിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതെന്നാണു പൊലീസ് പറയുന്നത്. ഗ്രാമത്തലവന്‍ രണ്‍വീര്‍ സിംഗും കൂട്ടാളികളും ചേര്‍ന്നു യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉറപ്പു നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍