UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര ബജറ്റ്-ലൈവ് ബ്ലോഗ്

അഴിമുഖം പ്രതിനിധി

45 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാനാകും

ചെറുകിട നിക്ഷേപ പരിധി രണ്ടു കോടി രൂപയാക്കി ഉയര്‍ത്തി

ആഢംബര കാറുകള്‍, പുകയില ഉല്‍പന്നങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വില കൂടും

60 സ്‌ക്വയര്‍ മീറ്ററില്‍ താഴെയുള്ള വീടുകള്‍ക്ക് സേവന നികുതിയില്ല

പുകയില വസ്തുക്കള്‍ക്ക് 10.15 ശതമാനം വരെ എക്‌സൈസ് നികുതി വര്‍ധനവ്‌

അടിസ്ഥാന സൗകര്യ, കാര്‍ഷിക സെസ് ഏര്‍പ്പെടുത്തി

പത്ത് ലക്ഷം രൂപയ്ക്ക് മുകളിലെ ആഢംബര കാറുകള്‍ക്ക് ഒരു ശതമാനം സേവന നികുതി

നിലവിലെ വരുമാന നികുതി സ്ലാബുകളില്‍ മാറ്റമില്ല

അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ്‌

ഡീസല്‍ കാറുകള്‍ക്കും എസ് യു വികള്‍ക്കും വില കൂടും

അഞ്ച് കോടി രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ്‌

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷത്തില്‍ മൂന്നു വര്‍ഷം നികുതി ഇളവ്.

ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികവും ഗുരു ഗോബിന്ദ് സിംഗിന്റെ മുന്നൂറാം ജന്മവാര്‍ഷികവും ആഘോഷിക്കാന്‍ നൂറു കോടി രൂപ

ധന സേവനങ്ങളുടെ നടപ്പാക്കലിനെ ആധാറുമായി ബന്ധപ്പെടുത്താന്‍ നിയമം കൊണ്ടു വരും

2016-17-ല്‍ ധധ കമ്മി ജിഡിപിയുടെ 3.5 ശതമാനമാകും

പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം കൈകാര്യം ചെയ്യുന്നതിന് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ നിയമഭേദഗതി

ധന നയ കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ ബി ഐ നിയമം ഭേദഗതി ചെയ്യും

വളം സബ്‌സിഡി ഇനി ബാങ്കു വഴി

തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി രൂപ

ആണവോര്‍ജ്ജ രംഗത്ത് 15-20 വര്‍ഷത്തെ ദീര്‍ഘ കാല പദ്ധതി. ഓരോ വര്‍ഷവും 3,000 കോടി രൂപ നിക്ഷേപിക്കും.

പൊതുമേഖല ബാങ്കുകള്‍ക്ക് 25,000 കോടി രൂപയുടെ സഹായം

160 വിമാനത്താവളങ്ങളും എയര്‍ സ്ട്രിപ്പുകളും പുനരുദ്ധരിക്കും.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 350 ബില്ല്യണ്‍ ഡോളര്‍

അഞ്ച് ലക്ഷം ഏക്കറില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത് കൃഷി വികാസ് യോജന നടപ്പിലാക്കും

28.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യം ഏര്‍പ്പെടുത്തും

അടിസ്ഥാന സൗകര്യ വികസനത്തിനായി 2.31 ലക്ഷം കോടി രൂപ വകയിരുത്തി

റോഡ് ഗതാഗത മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് ഭേദഗതി ചെയ്യും

5,542 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കും

സ്വച്ഛ ഭാരത അഭിയാനുവേണ്ടി 9,000 കോടി രൂപ

ഗ്രാമീണ ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്കായി രണ്ട് പദ്ധതികള്‍ അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ആറ് കോടി വീടുകളില്‍ നടപ്പിലാക്കും.

ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ആരോഗ്യ പദ്ധതി.

ജനറിക് മരുന്നുകള്‍ക്കായി 3,000 കടകള്‍ ആരംഭിക്കും.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ദേശീയ ഡയാലിസിസ് സേവന പദ്ധതി നടപ്പിലാക്കും

എസ് സി, എസ് ടി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹബ്ബുകള്‍ ആരംഭിക്കും

പത്ത് വീതം പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലുള്ളതാക്കും

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്കായി 19,000 കോടി രൂപ

കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ക്കായി 15,000 കോടി രൂപ

കര്‍ഷകര്‍ക്ക് ഒമ്പത് ലക്ഷം കോടി രൂപയുടെ വായ്പ നല്‍കും

കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കും.

2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലി അവതരിപ്പിച്ചു തുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍