UPDATES

സിനിമ

ഗോള്‍ഡന്‍ ഗ്ലോബ് 2016; ‘ദി റെവനന്റ്’ കൈയ്യടക്കിയത് മൂന്ന് അവാര്‍ഡുകള്‍

അഴിമുഖം പ്രതിനിധി

ഗോള്‍ഡന്‍ ഗ്ലോബ് 2016 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ നേടി ജി ഇനാറിറ്റു സംവിധാനം ചെയ്ത ‘ദി റെവനന്റ്’ ആണ് പുരസ്കാര ചടങ്ങില്‍ നിറഞ്ഞു നിന്നത്. മികച്ച നടനുള്ള പുരസ്കാരം ലിയനാര്‍ഡോ ഡി കാപ്രിയോയും ഈ വിഭാഗത്തിലെ മികച്ച നടിയായി റൂം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബ്രയി ലാര്‍സനെയും തെരഞ്ഞെടുത്തു. മ്യൂസിക്കല്‍ /കോമഡി വിഭാഗത്തില്‍ ദി മാര്‍ഷ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മാറ്റ് ഡാമന്‍ മികച്ച നടനും ജോയിലെ അഭിനയത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടി പുരസ്‌കാരം നേടി. ക്രീഡിലെ അഭിനയത്തിന് സില്‍വസ്റ്റര്‍ സ്റ്റാലണ്‍ മികച്ച സഹനടന്‍ ആയും സ്റ്റീവ് ജോബ്സിലെ മികവിന് കെയ്റ്റ് വിന്‍സ്ലെറ്റ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍