UPDATES

ബഹാമാസിന്റെ ഷോണെ മില്ലര്‍ക്ക് സ്വര്‍ണം

Avatar

അഴിമുഖം പ്രതിനിധി

വനിതകളുടെ 400 മീറ്ററില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബഹാമാസിന്റെ ഷോണെ മില്ലര്‍ക്ക് സ്വര്‍ണ്ണം. അമേരിക്കയുടെ ലോക ചാംപ്യന്‍ അലൈസണ്‍ ഫെലിക്‌സിനെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് മില്ലര്‍ മറികടന്നത്.  ഫോട്ടോ ഫിനിഷ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ നാലു വട്ടം ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ നേടിയ ഫെലിക്‌സിന് റിയോയില്‍ മില്ലറുടെ പോരാട്ടത്തിനു മുമ്പില്‍ വെള്ളി കൊണ്ടു ത്യപ്തിപ്പെടേണ്ടി വന്നു.

2008ല്‍ സ്വര്‍ണ്ണവും 2012ല്‍ വെള്ളിയും നേടിയ ബ്രിട്ടന്റെ ക്രിസ്റ്റിന്‍ ഹുറോഗുവിന് ഫൈനലില്‍ എത്താന്‍ സാധിക്കാത്തതായിരുന്നു 400 മീറ്ററില്‍ ഏവരെയും ഞെട്ടിപ്പിച്ചത്. 2015ലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഫെലിക്‌സ് സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളി നേടിയത് മില്ലറായിരുന്നു. ഏഴു സെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തിലാണ്  ഫെലിക്സിന് സ്വര്‍ണ്ണം നഷ്ടമായത്. 49.44 സെക്കന്‍ഡില്‍ മില്ലര്‍ വിജയ വര താണ്ടിയപ്പോള്‍ ഫെലിക്‌സ് 49.51ല്‍ ആണ് പാഞ്ഞെത്തിയത്.

ഫെലിക്സിന്റെ പക്കല്‍ നിന്നും വിജയം തട്ടിയെടുത്തത് മില്ലറുടെ അവസരോചിതമായ പ്രകടനമായിരുന്നു. ഫോട്ടോ ഫിനിഷിലേക്ക് മത്സരം നീങ്ങിയപ്പോള്‍ അവസാന നിമിഷം ഡൈവ് ചെയത് ഫിനിഷിംഗ് ലൈന്‍ കടക്കുകയാണ് മില്ലര്‍ ചെയ്തത്. ലണ്ടനില്‍ 200 മീറ്ററിലും മൂന്ന് റിലേ സ്വര്‍ണ്ണവും നേടിയ താരമാണ് ഫെലിക്‌സ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍