UPDATES

വായിച്ചോ‌

2016ല്‍ വൈറലായ ചില ചിത്രങ്ങള്‍

ഇന്ത്യയില്‍ പ്രധാനമന്ത്രി മോദി തന്നെയാണ് ഇത്തരം അടിക്കുറിപ്പുകളിലെ അഭിനന്ദനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും കൂടുതല്‍ പാത്രമായതും

എല്ലാ വര്‍ഷങ്ങളിലെയും പോലെ ശ്രദ്ധേയമായ നിരവധി വാര്‍ത്തച്ചിത്രങ്ങള്‍ 2016ലും ഉണ്ടായി. പക്ഷെ, സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ പ്രചാരത്തിലായതോടെ പത്രങ്ങളില്‍ നല്‍കപ്പെടുന്ന അടിക്കുറിപ്പുകള്‍ക്കപ്പുറമുള്ള ഭാവനവിലാസങ്ങളിലാണ് അവയില്‍ പലതും പ്രചരിപ്പിക്കപ്പെട്ടത്. ഗുണകരമായ നിരവധി ചര്‍ച്ചകള്‍ക്കൊപ്പം ഹാസ്യം ജനിപ്പിക്കുന്നതിനും ഇത്തരം അടിക്കുറിപ്പുകള്‍ കാരണമായി. അതുകൊണ്ട് തന്നെ ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ അടിക്കുറിപ്പ് മത്സരങ്ങള്‍ തന്നെ നടത്തി. സ്വഭാവികമായും, ഇന്ത്യയില്‍ പ്രധാനമന്ത്രി മോദി തന്നെയാണ് ഇത്തരം അടിക്കുറിപ്പുകളിലെ അഭിനന്ദനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും കൂടുതല്‍ പാത്രമായതും. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാകാം ഇതിനൊരു കാരണം. ഇതില്‍ പല ചിത്രങ്ങളും വൈറലാവുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ പിന്നാലെ നടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ കൃത്യമൂലം പല അര്‍ത്ഥങ്ങളും കല്‍പിക്കാവുന്ന വിധത്തിലേക്ക് ചിത്രത്തിന്റെ സ്വഭാവം മാറി.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബാരക് ഒബാമയെ സന്ദര്‍ശിച്ച അവസരം. ഇരുവരുടെയും മുഖഭാവങ്ങളില്‍ നിന്നും അവര്‍ തമ്മിലുള്ള ബന്ധം വ്യക്തം.

ജി-20 ഉച്ചകോടിയില്‍ നേതാക്കന്മാരെ ക്യാമറ ഫോക്കസ് ചെയ്തപ്പോള്‍. അവരില്‍ ഒരാളുടെ ശ്രദ്ധ മാത്രം ക്യാമറയില്‍ ആയിരുന്നു.

കൂടുതല്‍ ചിത്രങ്ങളും വിവരണങ്ങളും കാണാന്‍: https://goo.gl/SCDBQo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍