UPDATES

കായികം

ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ചാമ്പ്യന്‍ഷിപ്പാകും 2022 ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തര്‍

കുടുംബങ്ങളെ സംബന്ധിച്ച് സുരക്ഷിതമായ ലോകകപ്പാണ് ഖത്തറിലേതെന്ന് തവാദി

2022 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാകുമെന്ന് ഖത്തര്‍. ഖത്തര്‍ ആതിഥ്യമരുളുന്ന 2022-ലെ ലോകകപ്പ് അവിസ്മരണീയമാകുമെന്നും ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ലോകകപ്പായി ആ ചാമ്പ്യന്‍ഷിപ്പിനെ അടയാളപ്പെടുത്തപ്പെടുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയാണ് പറഞ്ഞത്.

കാല്‍പന്തുകളി ലോകജനതയെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഘടകമാണ്. ശൈത്യകാല ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്നും കായികപ്രേമികള്‍ക്ക് അത് ആസ്വാദിക്കാനുള്ള സുവര്‍ണാവസരമാണെന്നും തവാദി പറഞ്ഞു. കൂടാതെ കുടുംബങ്ങളെ സംബന്ധിച്ച് സുരക്ഷിതമായ ലോകകപ്പാണ് ഖത്തറിലേതെന്ന് തവാദി കൂട്ടിച്ചേര്‍ത്തു.

ദോഹയിലത്തെിയ ജര്‍മനിയിലെ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അല്‍ തവാദി. ബയേണ്‍ ക്ലബിന്റെ ശൈത്യകാല പരിശീലനവുമായി ബന്ധപ്പെട്ട് അവരോടൊപ്പമത്തെിയതായിരുന്നു മാധ്യമ സംഘം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍