UPDATES

Avatar

കാഴ്ചപ്പാട്

ബ്ലൂംബര്‍ഗ്

ന്യൂസ് അപ്ഡേറ്റ്സ്

ഐ എ എസ് പരീക്ഷയ്ക്കു തയ്യാറെടുത്ത് 22-കാരിയായ ഓട്ടോ ഡ്രൈവര്‍

വന്ദിത കപൂര്‍

ഇതൊരു കഥയാണ്. പതുക്കെയാണെങ്കിലും തീര്‍ച്ചയായും നമ്മുടെ സമൂഹം കൂടുതല്‍ സ്ത്രീ-പുരുഷ സമത്വമുള്ള ഒരു നാളെയിലേക്ക് ഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കഥ. കൂടുതലായും ഇത് വ്യക്തിഗത പരിശ്രമങ്ങളാണെന്നു മാത്രം. തിരക്കു പിടിച്ച സമയങ്ങളിലെ ബാംഗ്ലൂരിലെ തിരക്കേറിയ റോഡുകളെ കുറിച്ച് അധികമൊന്നും പറയേണ്ടതില്ല. ഈ തിരക്കിനിടയിലൂടെയാണ് ഒരു യുവതി കൂളായി ഓട്ടോ ഓടിച്ചു പോകുന്നത്. ഏതു ജോലിയാണ് സ്വീകാര്യം ഏതാണ് അല്ലാത്തത് എന്ന യാത്രക്കാരുടെ ആശയങ്ങളെ ശാന്തമായി തിരുത്തുകയാണ് ഈ വനിതാ ഡ്രൈവര്‍.

22-കാരിയായ യല്ലമ്മ ഈ ഓട്ടോ ഓടിച്ചാണ് ജീവിത മാര്‍ഗം കണ്ടെത്തുന്നത്. സ്വപ്‌നങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതമാകാന്‍ തന്റെ സാഹസിക ജോലിയെ യല്ലമ്മ അനുവദിക്കാറില്ല. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ കയറിപ്പറ്റാനുള്ള പരീക്ഷാ കടമ്പകള്‍ കയറാനുള്ള തയാറെടുപ്പുകള്‍ കൂടി ഇതോടൊപ്പം അവര്‍ നടത്തുന്നു.

18-ാം വയസ്സില്‍ ഒരു പുഷ്പാലങ്കാര ജോലിക്കാരനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായിട്ടുണ്ട് യല്ലമ്മ. ഇന്ന് ഭര്‍ത്താവ് കൂടെയില്ല. ഒറ്റയ്ക്കു ജീവിക്കുന്ന ഒരമ്മയാണ്. തനിക്കോ തന്റെ കുഞ്ഞിനോ ആവശ്യമായ സാമ്പത്തിക സഹായങ്ങല്‍ക്ക് കുടുംബത്തെ ആശ്രയിക്കേണ്ട എന്നു തീരുമാനിച്ചതിനാല്‍ സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു.

ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് ബന്ധുവിന്റെ സഹായത്തോടെ ഡ്രൈവിംഗ് പഠിച്ചു. പെണ്ണായതിനാല്‍ വാടകയ്ക്ക് ഒരു ഓട്ടോ ഒപ്പിച്ചെടുക്കാന്‍ പോലും യല്ലമ്മ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ 130 രൂപ ദിവസ വാടകയ്ക്ക് ഒരു മെക്കാനിക്കാണ് ഓട്ടോ നല്‍കിയത്.

ഇപ്പോള്‍ ദിവസവും കാലത്ത് ആറ് മണി മുതല്‍ വൈകി എട്ടു മണി വരെ യല്ലമ്മ ഓട്ടോ ഓടിക്കുന്നു. ട്രിപ്പുകള്‍ക്കിടയിലെ ഇടവേളയിലാണ് പത്രങ്ങളും മാസികകളുമെല്ലാം വായിക്കുന്നത്. പ്രീ യൂണിവേഴ്‌സിറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഇവര്‍. അന്തിമ ലക്ഷ്യം ഐ എ എസ് തന്നെ. രാജ്യത്തെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞാല്‍ തന്നെ പോലുള്ള നിരവധി സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുമെന്നാണ് യല്ലമ്മയുടെ പ്രതീക്ഷ.

മറ്റു പുരുഷ ഓട്ടോ ഡ്രൈവര്‍മാര്‍ തന്റെ ട്രിപ്പ് തട്ടിയെടുത്തും മറ്റും ദയയില്ലാതെ പെരുമാറുമ്പോള്‍ യാത്രക്കാരുടെ പ്രതികരണം പ്രചോദനം നല്‍കുന്നതാണെന്ന് അവര്‍ പറയുന്നു. പഠനം തുടരാന്‍ യാത്രക്കാര്‍ പ്രോത്സാഹനം നല്‍കുന്നു. പലപ്പോഴും മീറ്റര്‍ ചാര്‍ജിനെക്കാള്‍ അധികം നല്‍കുകയും ചെയ്യുന്നു. ശരാശരി ഒരു പ്രവര്‍ത്തി ദിവസം 700-നും 800-നുമിടയില്‍ നേടുന്ന യല്ലമ്മയുടെ പക്കല്‍ വണ്ടി വാടകയും എണ്ണച്ചെലവും കിഴിച്ചാല്‍ പകുതി പോലും ബാക്കിയാകുന്നില്ല.

*ഫോട്ടോ കടപ്പാട്: ഇക്കണോമിക് ടൈംസ് 

കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍

http://www.thebetterindia.com

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍